ബി​നീ​ഷ് കോ​ടി​യേ​രി​ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണം; എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് നോ​ട്ടീ​സ്
Sunday, September 27, 2020 12:48 AM IST
കൊ​​​ച്ചി: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ന്‍ ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി​​​ക്ക് എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ (ഇ​​​ഡി) നോ​​​ട്ടീ​​​സ്. സ്വ​​​ത്ത് വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ചാ​​​ണ് ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പ് 54 പ്ര​​​കാ​​​രം നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ബി​​​നീ​​​ഷി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള സ്വ​​​ത്ത് കൈ​​​മാ​​​റ്റം അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നു കാ​​​ണി​​​ച്ച് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ വ​​​കു​​​പ്പി​​​നും ഇ​​​ഡി ക​​​ത്ത് ന​​​ല്‍​കി​. ബി​​​നീ​​​ഷി​​​ന്‍റെ സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ കൈ​​​മാ​​​റ്റം ഇ​​​ഡി മ​​​ര​​​വി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​എ​​​പി​​​എ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ഡി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ബി​​​നീ​​​ഷി​​നെ ക​​ഴി​​ഞ്ഞ ഒ​​ന്പ​​​തി​​​ന് ഇ​​​ഡി കൊ​​​ച്ചി ഓ​​​ഫീ​​​സി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ചോ​​​ദ്യം​​​ചെ​​​യ്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.