6000 ക​ട​ന്നു കോ​വി​ഡ്
6000 ക​ട​ന്നു കോ​വി​ഡ്
Friday, September 25, 2020 1:46 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​കു​തി​പ്പ്. ഇ​ന്ന​ലെ 6,324 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് ആ​ദ്യ​മാ​യി അ​യ്യാ​യി​രം ക​ട​ന്ന​ത്.

പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം 54,989 എ​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന എ​ണ്ണ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​കരി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 1,54,456 ആ​യി.

ഇ​ന്ന​ലെ 21 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ആ​കെ മ​ര​ണം 613 ആ​യി.
883 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ടാ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ. പ​രി​ശോ​ധ​ന അ​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​യ​പ്പോ​ൾ പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ നി​ര​ക്ക് 11.50 ശ​ത​മാ​ന​മാ​യി. ഇ​ത് അ​പ​ക​ട​ക​ര​മാ​യ നി​ര​ക്കാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ പ​ക്ഷം.


തമിഴ്നാടിനെ മറികടന്നു

പ്ര​​തി​​ദി​​ന കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ കേ​​ര​​ളം ത​​മി​​ഴ്നാ​​ടി​​നെ മ​​റി​​ക​​ട​​ന്നു. ത​​മി​​ഴ്നാ​​ട്ടി​​ൽ ഇ​​ന്ന​​ലെ 5692 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.