പ്രഫ. സാബു തോമസിന് അന്താരാഷ്‌ട്ര പുരസ്കാരം
പ്രഫ. സാബു തോമസിന്  അന്താരാഷ്‌ട്ര പുരസ്കാരം
Friday, September 25, 2020 1:37 AM IST
കോ​ട്ട​യം: നാ​നോ സ​യ​ൻ​സി​ലെ നൂ​ത​ന ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ​ക്കും പോ​ളി​മ​ർ ര​സ​ത​ന്ത്ര​ത്തി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചും എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സി​ന് അ​ന്താ​രാ​ഷ്‌​ട്ര പു​ര​സ്കാ​രം. സ്വീ​ഡ​നി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സി​ന്‍റെ (ഐ​എ​എം​എം) മി​ക​വി​നു​ള്ള പു​ര​സ്കാ​ര​വും ഹോ​ണ​റ​റി ഫെ​ലോ പ​ദ​വി​യു​മാ​ണ് ല​ഭി​ച്ച​ത്. നൂ​ത​ന​മാ​യ നാ​നോ വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലെ സം​ഭാ​വ​ന​ക​ളും പോ​ളി​മ​ർ സ​യ​ൻ​സി​ന്‍റെ സ​മ​ഗ്ര സം​ഭാ​വ​ന​യും പ​രി​ഗ​ണി​ച്ചാ​ണു പു​ര​സ്കാ​രം.

പോ​ളി​മ​ർ സ​യ​ൻ​സ്, നാ​നോ സ​യ​ൻ​സ്, നാ​നോ ടെ​ക്നോ​ള​ജി​യി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള പ്ര​ഫ. സാ​ബു തോ​മ​സി​ന്‍റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​മി​ക​വ് അ​ള​ക്കു​ന്ന ഗൂ​ഗി​ൾ എ​ച്ച് ഇ​ൻ​ഡ​ക്സ് സ്കോ​ർ 101 ആ​ണ്. ഇ​തു​വ​രെ 107 പേ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ പി​എ​ച്ച്ഡി ചെ​യ്തി​ട്ടു​ണ്ട്.

സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ലെ പ്ര​ഫ​സ​റാ​യ ഡോ. ​സാ​ബു തോ​മ​സ് 125ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. രാ​ജ്യാ​ന്ത​ര ജേ​ർ​ണ​ലു​ക​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം പ്രബന്ധങ്ങൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് നി​ല​വി​ൽ 48000 ത​വ​ണ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളി​ലും മ​റ്റും അ​വ​ലം​ബ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. മി​ക​ച്ച അ​ക്കാ​ദ​മി​ക സം​ഭാ​വ​ന​ക​ൾ വി​ല​യി​രു​ത്തി ലൊ​റൈ​ൻ സ​ർ​വ​ക​ലാ​ശാ​ല ’പ്ര​ഫ​സ​ർ അ​റ്റ് ലൊ​റൈ​ൻ’ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.


മി​ശ്ര​സം​യു​ക്ത പ​ദാ​ർ​ഥ​ങ്ങ​ളു​ടെ മേ​ഖ​ല​യി​ലെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് 2017ൽ ​ലൊ​റൈ​ൻ സ​ർ​വ​ക​ലാ​ശാ​ല​യും 2015ൽ ​സൗ​ത്ത് ബ്രി​ട്ട്നി സ​ർ​വ​ക​ലാ​ശാ​ല​യും ’ഡോ​ക്ട​ർ ഹൊ​ണോ​റി​സ് കോ​സ’ പ​ദ​വി ന​ൽ​കി. 2019ലെ ​സി​എ​ൻ​ആ​ർ റാ​വു പ്രൈ​സ് ല​ക്ച​ർ പു​ര​സ്കാ​ര​വും 2018ലെ ​മി​ക​ച്ച അ​ക്കാ​ദ​മീ​ഷ്യ​നു​ള്ള ’ട്രി​ല’ പു​ര​സ്കാ​ര​വും ല​ഭി​ച്ചു. ല​ണ്ട​ൻ റോ​യ​ൽ സൊ​സൈ​റ്റി ഓ​ഫ് കെ​മി​സ്ട്രി​യു​ടെ ഫെ​ല്ലോ​ഷി​പ്പും സ്ലൊ​വേ​നി​യ ജോ​സ​ഫ് സ്റ്റീ​ഫ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഡി​സ്റ്റിം​ഗ്വി​ഷ്ഡ് പ്ര​ഫ​സ​ർ​ഷി​പ്പും നേ​ടി​യി​ട്ടു​ണ്ട്. 2016ലെ ​മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം അ​വാ​ർ​ഡും 2017ലെ ​ഇ​ന്ത്യ​ൻ നാ​നോ ബ​യോ​ള​ജി​സ്റ്റ് അ​വാ​ർ​ഡും 2017ലെ ​നാ​ഷ​ണ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​ക​ത്തെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി റ​ഷ്യ​ൻ സ​ർ​ക്കാ​ർ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ആ​റാം സ്ഥാ​നം നേ​ടി​യി​രു​ന്നു. പോ​ളി​മ​ർ നാ​നോ കോ​ന്പോ​സി​റ്റ്സ്, ബ്ലെ​ൻ​ഡ്സ്, ഗ്രീ​ൻ ബ​യോ നാ​നോ ടെ​ക്നോ​ള​ജി, നാ​നോ ബ​യോ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി​ട്ടു​ണ്ട്. അ​ഞ്ച് പേ​റ്റ​ന്‍റു​ക​ൾ സ്വ​ന്ത​മാ​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.