മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ലൈ​സ​ൻ​സി​നും ര​ജി​സ്ട്രേ​ഷ​നും ഓ​ൺ​ലൈ​ൻ സം​വി​ധാ​നം
Friday, September 25, 2020 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ൽ വി​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പു​​​തി​​​യ ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ലേ​​​ണേ​​​ഴ്സ് ലൈ​​​സ​​​ൻ​​​സ് (പു​​​തി​​​യ​​​ത്/ പു​​​തു​​​ക്കി​​​യ​​​ത്), ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, ഫി​​​റ്റ്ന​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ ഓ​​​ൺ​​​ലൈ​​​നി​​​ൽ പ്രി​​​ന്‍റ് എ​​​ടു​​​ക്കാം.

പു​​​തി​​​യ ലൈ​​​സ​​​ൻ​​​സ് എ​​​ടു​​​ക്കു​​​മ്പോ​​​ഴും, ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കു​​​മ്പോ​​​ഴും, പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​മ്പോ​​​ഴും വാ​​​ഹ​​​ന കൈ​​​മാ​​​റ്റം ന​​​ട​​​ത്തു​​​മ്പോ​​​ഴും പു​​​തി​​​യ ആ​​​ർ​​​സി ബു​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും ആ​​​ർ​​​ടി ഓ​​​ഫീ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക്ര​​​മം പൂ​​​ർ​​​ത്തി​​​യാ​​​കു​​​മ്പോ​​​ൾ അ​​​പേ​​​ക്ഷ​​​ക​​​ന് മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ സ​​​ന്ദേ​​​ശം ല​​​ഭി​​​ക്കും. ഇ​​​ത് എം.​​​പ​​​രി​​​വാ​​​ഹ​​​ൻ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലും ഡി​​​ജി ലോ​​​ക്ക​​​റി​​​ലും ഡി​​​ജി​​​റ്റ​​​ൽ ഫോ​​​ർ​​​മാ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​നാ സ​​​മ​​​യ​​​ത്ത് ഇ​​​ത് പ​​​രി​​​ശോ​​​ധ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കാം. 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സി​​​ന്‍റെ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ൾ അ​​​പേ​​​ക്ഷ​​​ക​​​ന് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നോ ത​​​പാ​​​ലി​​​ലോ ല​​​ഭി​​​ക്കും.


പു​​​തി​​​യ പെ​​​ർ​​​മി​​​റ്റു​​​ക​​​ൾ (സ്റ്റേ​​​ജ് കാ​​​ര്യേ​​​ജ് ഒ​​​ഴി​​​കെ), പെ​​​ർ​​​മി​​​റ്റ് പു​​​തു​​​ക്കി​​​യ​​​ത് (സ്റ്റേ​​​ജ് കാ​​​ര്യേ​​​ജ് ഒ​​​ഴി​​​കെ), താ​​​ൽ​​​ക്കാ​​​ലി​​​ക പെ​​​ർ​​​മി​​​റ്റ് (എ​​​ല്ലാ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും), സ്പെ​​​ഷ​​​ൽ പെ​​​ർ​​​മി​​​റ്റ് (എ​​​ല്ലാ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും), ഓ​​​ത​​​റൈ​​​സേ​​​ഷ​​​ൻ (നാ​​​ഷ​​​ണ​​​ൽ പെ​​​ർ​​​മി​​​റ്റ്) എ​​​ന്നി​​​വ​​​യും ഓ​​​ൺ​​​ലൈ​​​നി​​​ൽ പ്രി​​​ന്‍റ് എ​​​ടു​​​ക്കാം. വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​നാ സ​​​മ​​​യ​​​ത്ത് ഈ ​​​രേ​​​ഖ​​​ക​​​ളും ഹാ​​​ജ​​​രാ​​​ക്കാം. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശം MVD KERALA facebook ൽ ​​​ല​​​ഭി​​​ക്കു​​​മെ​​​ന്ന് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.