പൂ​ർ​ണ​മാ​യും ഓ​ണ്‍ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ പ​രീ​ക്ഷ​ന​ട​ത്തി എംജി സർവകലാശാല
Friday, September 25, 2020 1:12 AM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ഫോ​ർ അ​പ്ലൈ​ഡ് ഷോ​ർ​ട്ട്ടേം പ്രോ​ഗ്രാം​സി​ലെ (ഡി​എ​എ​സ്പി) വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പൂ​ർ​ണ​മാ​യും ഓ​ണ്‍ലൈ​ൻ സം​വി​ധാ​ന​ത്തി​ല​ധി​ഷ്ഠി​ത​മാ​യ പ​രീ​ക്ഷ​ന​ട​ത്തി സ​ർ​വ​ക​ലാ​ശാ​ല.

അ​ധ്യ​യ​ന​ത്തി​ലും അ​ധ്യാ​പ​ന-​മൂ​ല്യ​നി​ർ​ണ​യ പ്ര​ക്രി​യ​യി​ലും വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ക​സി​പ്പി​ച്ച ഓ​ട്ടോ​മേ​റ്റ​ഡ് ലേ​ണിം​ഗ് ആ​ൻ​ഡ് ഇ​വാ​ല്യു​വേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം വ​ഴി​യാ​ണ് ഓ​ണ്‍ലൈ​ൻ പ​രീ​ക്ഷ സാ​ധ്യ​മാ​ക്കി​യ​ത്.

ലാ​പ്ടോ​പ്പ് വ​ഴി വീ​ട്ടി​ലി​രു​ന്നും പ​രീ​ക്ഷ​യെ​ഴു​തു​വാ​ൻ സാ​ധി​ക്കു​ന്ന​വി​ധ​മാ​ണ് ഈ ​സം​വി​ധാ​നം. പ​രീ​ക്ഷ​ാസ​മ​യ​ത്ത് വി​ദ്യാ​ർ​ഥി വെ​ബ്കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. സ്വ​ന്ത​മാ​യി കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്പ് ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന ഓ​ണ്‍ലൈ​ൻ പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്.


പ​ര​ന്പ​രാ​ഗ​ത പ​രീ​ക്ഷ​സ​ന്പ്ര​ദാ​യ​ത്തി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി പ​രീ​ക്ഷാന​ട​ത്തി​പ്പ് മു​ത​ൽ മൂ​ല്യ​നി​ർ​ണ​യം വ​രെ എ​ല്ലാ പ്ര​ക്രി​യ​ക​ളും അ​നാ​യാ​സ​വും സു​ര​ക്ഷി​ത​വു​മാ​ക്കു​ന്നു​വെ​ന്ന​താ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ബ്ലൂം​സ് ടാ​ക്സോ​ണ​മി മാ​ന​ദ​ണ്ഡ​മാ​ക്കി ശേ​ഖ​രി​ച്ചി​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ളു​പ​യോ​ഗി​ച്ച് സി​സ്റ്റം രൂ​പ​പ്പെ​ടു​ത്തു​ന്ന ചോ​ദ്യാ​വ​ലി ഓ​രോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​രോ ക്ര​മ​ത്തി​ലാ​ണ് ന​ൽ​കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​വി​ടെ​യി​രു​ന്നും പ​രീ​ക്ഷ​യെ​ഴു​താം. എ​ല്ലാ പ​രീ​ക്ഷ​ക​ളും അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം ഉ​ട​ന​ടി ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.