ഐ​എ​സി​നൊ​പ്പം ചേ​ര്‍​ന്ന് യു​ദ്ധം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ വി​ധി നാ​ളെ
Thursday, September 24, 2020 12:03 AM IST
കൊ​​​ച്ചി: ഇ​​​റാ​​​ഖി​​​ല്‍ ഐ​​​എ​​​സി​​​നൊ​​​പ്പം ചേ​​​ര്‍​ന്ന് യു​​​ദ്ധം ചെ​​​യ്തെ​​​ന്നാ​​​രോ​​​പി​​​ച്ച് തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ന്‍​എ​​​എ കോ​​​ട​​​തി നാ​​​ളെ വി​​​ധി പ​​​റ​​​യും.

വി​​​ചാ​​​ര​​​ണ നേ​​​രി​​​ട്ട കേ​​​സി​​​ലെ ഏ​​​ക പ്ര​​​തി തൊ​​​ടു​​​പു​​​ഴ മാ​​​ര്‍​ക്ക​​​റ്റ് റോ​​​ഡ് മാ​​​ളി​​​യേ​​​ക്ക​​​ല്‍ സു​​​ബ്ഹാ​​​നി ഹാ​​​ജാ മൊ​​​യ്തീ​​​നെ​​​തി​​​രാ​​​യ(34) കേ​​​സി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ന്‍​ഐ​​​എ കോ​​​ട​​​തി ജ​​​ഡ്ജി പി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ വി​​​ധി പ​​​റ​​​യു​​​ന്ന​​​ത്.


ഇ​​​ന്ത്യ​​​യു​​​മാ​​​യി സ​​​ഖ്യ​​​ത്തി​​​ലു​​​ള്ള ഏ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​ത്തി​​​നെ​​​തി​​​രേ യു​​​ദ്ധം ചെ​​​യ്തെ​​​ന്നാ​​​രോ​​​പി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ആ​​​ദ്യ കേ​​​സാ​​​ണി​​​ത്. 2015 ല്‍ ​​​തു​​​ര്‍​ക്കി വ​​​ഴി ഇ​​​റാ​​​ഖി​​​ലേ​​​ക്ക് പോ​​​യ സു​​​ബ്ഹാ​​​നി ഐ​​​എ​​​സി​​​ല്‍ ചേ​​​ര്‍​ന്ന​​​താ​​​യും അ​​​വി​​​ടെ വ​​​ച്ച് പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ചു​​​വെ​​​ന്നും, പി​​​ന്നീ​​​ട് ഇ​​​റാ​​​ഖി​​​ലെ മൊ​​​സൂ​​​ളി​​​ന​​​ടു​​​ത്തു​​​ള്ള യു​​​ദ്ധ​​​ഭൂ​​​മി​​​യി​​​ല്‍ മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്കൊ​​​പ്പം യു​​​ദ്ധം​​​ചെ​​​യ്തെ​​​ന്നു​​​മാ​​​ണ് എ​​​ന്‍​ഐ​​​എ ആ​​​രോ​​​പ​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.