സ്കൂൾ ഫീസ്: സി​ബി​എ​സ്ഇയോടു വി​ശ​ദീ​ക​ര​ണം തേടി
Wednesday, September 23, 2020 11:44 PM IST
കൊ​​​ച്ചി: സ്‌​​​കൂ​​​ള്‍ ഫീ​​​സ് നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി വ്യ​​​ക്ത​​​മാ​​​ക്കി സി​​​ബി​​​എ​​​സ്ഇ കൃ​​​ത്യ​​​മാ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ഫീ​​​സ​​​ട​​​ച്ചി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ കു​​​ട്ടി​​​ക​​​ളെ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളി​​​ല്‍​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച് ആ​​​ലു​​​വ മ​​​ണ​​​ലി​​​മു​​​ക്ക് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ലെ ഏ​​​ഴു കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശം. ഹ​​​ര്‍​ജി 28നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ല്‍ കു​​​ട്ടി​​​ക​​​ളെ ക്ലാ​​​സി​​​ല്‍​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​രു​​​തെ​​​ന്ന ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.