ട്രാ​ഫി​ക് നി​യ​മ​ ലം​ഘ​നം: പി​ഴ​യ​ട​യ്ക്കാ​ന്‍ ഇ ​ചെ​ലാ​ന്‍
Tuesday, September 22, 2020 12:33 AM IST
കൊ​​​ച്ചി: ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​ക്കു പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​നു​​​ള്ള ഇ ​​​ചെ​​​ല്ലാ​​​ന്‍ സം​​​വി​​​ധാ​​​നം ഇ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും.

ട്രാ​​​ഫി​​​ക് കു​​​റ്റ​​​കൃ​​​ത്യം ക​​​ണ്ടെ​​​ത്തു​​​ന്ന ​പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഇ ​​​ചെ​​​ലാ​​​ന്‍ മെ​​​ഷീ​​​നി​​​ല്‍ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് ന​​​മ്പ​​​ര്‍, വാ​​​ഹ​​​ന​​​ന​​​മ്പ​​​ര്‍ എ​​​ന്നി​​​വ ന​​​ല്‍​കി​​​യാ​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കും. നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​ടെ ക്രെ​​​ഡി​​​റ്റ്, ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​പ്പോ​​​ള്‍ത​​​ന്നെ പി​​​ഴ​​യ​​​ട​​​പ്പി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും.


പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ കേ​​​സു​​​ക​​​ള്‍ വെ​​​ര്‍​ച്വ​​​ല്‍ കോ​​​ട​​​തി​​​ക്കു കൈ​​​മാ​​​റും. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ ഫോ​​​ട്ടോ ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന ഇ​​​നി​​​മു​​​ത​​​ല്‍ സു​​​ഗ​​​മ​​​മാ​​​കും. തി​​​രു​​​വ​​​ന​​ന്ത​​​പു​​​രം, കൊ​​​ല്ലം, കൊ​​​ച്ചി, തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി ഇ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.