ര​ണ്ടാം ദി​വ​സ​വും നാ​ലാ​യി​ര​ത്തി​നു മു​ക​ളി​ൽ
ര​ണ്ടാം ദി​വ​സ​വും  നാ​ലാ​യി​ര​ത്തി​നു മു​ക​ളി​ൽ
Saturday, September 19, 2020 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​വും സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലാ​​​യി​​​ര​​​ത്തി​​​ലേ​​​റെ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ. ഇ​​​ന്ന​​​ലെ 4,167 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 47,723 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഇ​​​ത്ര​​​യും പേ​​​ർ​​​ക്കു രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. രോ​​​ഗ​​​വ്യാ​​​പ​​​നം ശ​​​ക്ത​​​മാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​യി​​​ര​​​ത്തോ​​​ട​​​ടു​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ന​​​ലെ 3,849 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. അ​​​തി​​​ൽ 410 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 48 പേ​​​ർ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നും 165 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ന്ന​​​വരാ​​​ണ്. 102 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 2,744 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.

നി​​​ല​​​വി​​​ൽ 35,724 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 90,089 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 18 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെക്കൂടി ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ക്കി. 12 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.