കൊല്ലം/ പുന്നമൂട് (മാവേലിക്കര): മലങ്കരസുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങൾക്ക് മാവേലിക്കര പുന്നമൂട് മാർ ഈവാനിയോസ് നഗറിൽ കൊടിയേറി. മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത പേപ്പൽ പതാകയും കാതോലിക്കാ ദിന പതാകയും ഉയർത്തി കൊടിയേറ്റ് കർമം നിർവഹിച്ചു.
ദൈവദാസൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ഫാ. ജോണ്‍ കുഴിനാപ്പുറത്ത് ഒഐസി, അലക്സാണ്ടര്‍ ശെമ്മാശന്, കീളിലേത്ത് ചാക്കോ എന്നിവര്‍ പുനരൈക്യപ്പെട്ട കൊല്ലം തങ്കശേരി അരമന ചാപ്പലിൽ ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യ കാർമികത്വം വഹിച്ചു. കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോള്‍ ആന്റണി മുല്ലശേരി, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ എന്നിവർ സഹകാർമികരായി.
തുടർന്ന് മാവേലിക്കര പുന്നമൂട് സമ്മേളന നഗരിയിലേക്ക് എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തിലുള്ള ദീപശിഖാപ്രയാണം ആരംഭിച്ചു. ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ദീപശിഖ തെളിച്ച് മുൻ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ദീപശിഖാ പ്രയാണത്തിനും വിളംബര റാലിക്കും ഛായചിത്ര പ്രയാണങ്ങൾക്കും പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയാങ്കണത്തിൽ മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മാവേലിക്കര ഭദ്രാസന വികാരി ജനറാളും പുനരൈക്യ നവതി ജനറല്‍ കണ്‍വീനറുമായ മോണ്‍. ജോസ് വെണ്മലോട്ട്, മാവേലിക്കര ഭദ്രാസന ചാന്‍സലർ പുനരൈക്യ നവതി ജനറല്‍ സെക്രട്ടറി ഫാ. ബനഡിക്ട് പെരുമുറ്റത്ത്, എംസിവൈഎം ഡയറക്ടര്‍ ഫാ. വര്‍ഗീസ് മുകളുംപുറത്ത്, ഫാ. ജോണ്‍ വൈപ്പില്‍, ഫാ. ജോണ്‍ തോട്ടത്തിൽ, ഫാ. ഇമ്മാനുവേല്‍ പുന്തലവിളയില്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഫാ. ഗീവര്‍ഗീസ് കൈതവന, എംസിവൈഎം ഭദ്രാസന പ്രസിഡന്റ് ജോബി നീലേശ്വരം, എന്നിവര്‍ പങ്കെടുത്തു. ഇന്നു രാവിലെ ഏഴിന് ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെ മാതൃഇടവകയായ പുതിയകാവ് സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് വൈകുന്നേരം മൂന്നിനു പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ മതസൗഹാർദ സമ്മേളനം നടക്കും. കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, സ്വാമി വീരഭദ്രാനന്ദ, പാളയം ഇമാം ഡോ.വി.പി. ശുഹൈബ് മൗലവി, പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.