സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് (റി​​​ന്യൂ​​​വ​​​ൽ) അ​​​പേ​​​ക്ഷി​​​ക്കാം
Friday, September 18, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​രതാ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌ലീം/​​​ല​​​ത്തീ​​​ൻ ക്രി​​​സ്ത്യ​​ൻ, പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രി​​​സ്ത്യ​​ൻ മ​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 2020-21 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്ക് സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പിനും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ്പൻഡിനും (റി​​​ന്യൂ​​​വ​​​ൽ) ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

2019-20 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്കാ​​​ണ് റി​​​ന്യൂ​​​വ​​​ലി​​​ന് അ​​​വ​​​സ​​​രം. ബി​​​രു​​​ദ​​​ക്കാ​​​ർ​​​ക്ക് 5,000 രൂ​​​പയും, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ക്കാ​​​ർ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 6,000 രൂ​​​പയും, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​കാ​​​ർ​​​ക്ക് 7,000 രൂ​​​പയും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പെ​​​ൻ​​​ഡ് ഇ​​​ന​​​ത്തി​​​ൽ 13,000 രൂ​​​പയുമാണ് പ്ര​​​തി​​​വ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ് ന​​​ൽ​​​കു​​​ന്ന​​​ത്.


ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ് അ​​​ല്ലെ​​​ങ്കി​​​ൽ ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പെ​​​ൻ​​​ഡ് എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും, സ്ഥാ​​​പ​​​ന മേ​​​ധാ​​​വി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www. minoritywelfare. kerala. gov.in ൽ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി ഒ​​​ക്‌ടോ​​​ബ​​​ർ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വിശാദംശ​​​ങ്ങ​​​ൾ​​​ക്ക്: 0471 2302090, 2300524.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.