തൃശൂർ: കേരള സംഗീത നാടക അക്കാദമി വിവിധ കലാരംഗങ്ങളിലെ സംഭാവനകൾ പരിഗണിച്ച് 2019 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രശസ്തിപത്രവും ഫലകവും കാഷ് അവാർഡും (ഫെലോഷിപ്പ് 50,000 രൂപ, അവാർഡ്, ഗുരുപൂജ 30,000 രൂപ) അടങ്ങുന്നതാണ് പുരസ്കാരം.
കെപിഎസി ബിയാട്രിസ്(നാടകം), തിരുവനന്തപുരം വി. സുരേന്ദ്രൻ(സംഗീതം-മൃദംഗം), സദനം വാസുദേവൻ(വാദ്യകല) എന്നിവർക്കാണ് ഫെല്ലോഷിപ്പ്.
അവാർഡുകൾ: ജോണ് ഫെർണാണ്ടസ്, നരിപ്പറ്റ രാജു, സുവീരൻ, സഹീറലി, സജിത മഠത്തിൽ(നാടകം), വസന്തകുമാർ സാംബശിവൻ(കഥാപ്രസംഗം), കലാമണ്ഡലം രാജലക്ഷ്മി(മോഹിനിയാട്ടം), കലാമണ്ഡലം സിന്ധു(നങ്ങ്യാർകൂത്ത്), ഉമ സത്യനാരായണൻ(ഭരതനാട്യം), നെന്മാറ കണ്ണൻ(നാദസ്വരം), ആനയടി പ്രസാദ്(ശാസ്ത്രീയ സംഗീതം), ആർ.കെ. രാമദാസ്(ലളിത സംഗീതം), വെളപ്പായ നന്ദൻ(കുറുങ്കുഴൽ), തിച്ചൂർ മോഹനൻ(ഇടയ്ക്ക), മടിക്കൈ ഉണ്ണികൃഷ്ണൻ(തിടന്പുനൃത്തം, മേളം), കലാമണ്ഡലം രാജശേഖരൻ(കഥകളി), കലാമണ്ഡലം സി.വി.സുകുമാരൻ(കഥകളി സംഗീതം).
ഗുരുപൂജ: പത്തിയൂർ കമലം(തകിൽ), മാവേലിക്കര സുദർശനൻ(കാക്കാരിശി നാടകം), കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി(നാടകം), എൽസി സുകുമാരൻ(നാടകം), എൻ.ജി. ഉണ്ണികൃഷ്ണൻ(നാടകം), കാഞ്ഞിപ്പുഴ ശശി(നാടകം), പി.ജെ. ചാക്കോ(നാടകം), ചേർത്തല രാജൻ(നാടകം), എരവത്ത് രാമൻനായർ(കൊന്പ്), ചിത്ര മോഹൻ(കേരള നടനം), കാപ്പിൽ അജയകുമാർ(കഥാപ്രസംഗം), സേവ്യർ നായത്തോട്(സംഗീതം), കോട്ടക്കൽ കുഞ്ഞിരാമ മാരാർ(കഥകളി-ചെണ്ട), മാലൂർ ശ്രീധരൻ(നാടകം), മുഹമ്മദ് പുഴക്കര(നാടകം-രചന), ലക്ഷ്മി പറവൂർ(നാടകം), ജീവ മോഹൻ(നാടകം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.