ക​രു​ത​ലി​ന്‍റെ ക​രു​ത്തി​നാ​യി കോ​വി​ഡ് ബ്രി​ഗേ​ഡ്
ക​രു​ത​ലി​ന്‍റെ ക​രു​ത്തി​നാ​യി കോ​വി​ഡ് ബ്രി​ഗേ​ഡ്
Friday, August 14, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സെ​​​പ്റ്റം​​​ബ​​​റോ​​​ടെ കോ​​​വി​​​ഡ് വ്യാ​​​പ​​​നം കൂ​​​ടു​​​മെ​​​ന്ന വി​​​ദ​​​ഗ്ധ അ​​​ഭി​​​പ്രാ​​​യ​​​ത്തെ​​ത്തു​​ട​​​ർ​​​ന്നു പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും മ​​​റ്റ് ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും സേ​​​വ​​​നം കൂ​​​ടു​​​ത​​​ലാ​​​യി ആ​​​വ​​​ശ്യ​​​മു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു കോ​​​വി​​​ഡ് ബ്രി​​​ഗേ​​​ഡ് എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​നു രൂ​​​പം ന​​​ൽ​​​കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.

ആ​​​രോ​​​ഗ്യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​തി​​​ന​​​കം എ​​​ണ്ണാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ആ​​​രോ​​​ഗ്യ പ്ര​​​വ​​​ത്ത​​​ക​​​രെ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​യ​​​മി​​​ച്ചു. എ​​​ണ്ണൂ​​​റി​​​ല​​​ധി​​​കം സി​​​എ​​​ഫ്എ​​​ൽ​​​ടി​​​സി​​​ക​​​ൾ ഒ​​​രു​​​ക്കി. മോ​​​ഡേ​​​ൺ മെ​​​ഡി​​​സി​​​ൻ, ആ​​​യു​​​ർ​​​വേ​​​ദ, ഡെ​​​ന്‍റ​​​ൽ, ഹോ​​​മി​​​യോ ഡോ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ സ്റ്റാ​​​ഫ്, എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​ബി​​​എ., എം​​​എ​​​സ്‌​​​സി., എം​​​എ​​​ച്ച്എ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളും സ​​​ന്ന​​​ദ്ധ സേ​​​വ​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​യെ​​​ല്ലാം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കോ​​​വി​​​ഡ് ബ്രി​​​ഗേ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് ബ്രി​​​ഗേ​​​ഡി​​​ൽ ചേ​​​രാ​​​ൻ https://covid19jagratha.kerala.nic.in എ​​​ന്ന പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.