വെ​ട്ടി​യി​ടു​ന്ന​തി​നി​ടെ റ​ബ​ർ​മ​രം ദേ​ഹ​ത്ത് വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
വെ​ട്ടി​യി​ടു​ന്ന​തി​നി​ടെ റ​ബ​ർ​മ​രം  ദേ​ഹ​ത്ത് വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, August 14, 2020 12:12 AM IST
പൊ​ൻ​കു​ന്നം: ഇ​ള​ങ്ങു​ള​ത്ത് വീ​ടി​ന് സ​മീ​പ​മു​ള്ള റ​ബ​ർ​മ​രം തൊ​ഴി​ലാ​ളി​ക​ൾ വെ​ട്ടി​യി​ടു​ന്ന​തി​നി​ടെ ദേ​ഹ​ത്ത് വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഇ​ള​ങ്ങു​ളം പ​ന്ത​മാ​ക്ക​ൽ​ഭാ​ഗം ഗി​രി​നി​ല​യം ശി​വ​ശ​ങ്ക​ര പ​ണി​ക്ക​രാ(​അ​പ്പു-68)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.15നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന ഏ​താ​നും റ​ബ​ർ​മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​റ​ന്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര പ​ണി​ക്ക​ർ ഓ​ടി​മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ല്ലി​ൽ ത​ട്ടി​വീ​ണ് ശ​രീ​ര​ത്തി​ലേ​ക്ക് മ​ര​ച്ചി​ല്ല​ക​ൾ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


പൈ​ക കെഎം​എ​സ് ബ​സ് ക​ന്പ​നി​യി​ലെ റി​ട്ട. ഡ്രൈ​വ​റാ​ണ് ശി​വ​ശ​ങ്ക​ര പ​ണി​ക്ക​ർ. ഇ​ള​ങ്ങു​ളം ക​ള​ത്തൂ​ർ കു​ടും​ബാം​ഗ​മാ​ണ്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ഭാ​ര്യ ശ്യാ​മ​ള​കു​മാ​രി ഇ​ള​ങ്ങു​ളം മാ​ട​ത്താ​നി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗി​രി​ശ​ങ്ക​ർ (ഹാ​ർ​ഡ് വെ​യ​ർ എ​ൻ​ജി​നി​യ​ർ, ബം​ഗ​ളൂ​രു), മാ​യ. മ​രു​മ​ക്ക​ൾ: ശ​ര​ണ്യ, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.