രാ​ജ്യ​സ​ഭ: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പണം ഇന്ന്
Thursday, August 13, 2020 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​സ​​​ഭ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി എം.​​​വി. ശ്രേ​​​യ​​​സ് കു​​​മാ​​​റും, യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ലാൽ വർഗീസ് ക​​​ൽ​​​പ്പ​​​ക​​​വാ​​​ടി​​​യും ഇ​​​ന്നു നാ​​​മ നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക ന​​​ൽ​​​കും.

ശ്രേ​​​യാം​​​സ്കു​​​മാ​​​ർ രാ​​​വി​​​ലെ 11.30-നും ​​​ലാൽ വർഗീസ് ക​​​ൽ​​​പ്പ​​​ക​​​വാ​​​ടി ഉ​​​ച്ച​​​യ്ക്ക് 12നു​​​മാ​​​ണു പ​​​ത്രി​​​ക ന​​​ൽ​​​കു​​​ക. ഈ ​​​മാ​​​സം 24-നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ വൈ​​​കി​​​ട്ട് നാ​​​ലു വ​​​രെ വോ​​​ട്ടിം​​​ഗ് ന​​​ട​​​ക്കും. അ​​​ഞ്ചി​​​നു വോ​​​ട്ടെ​​​ണ്ണ​​​ൽ. നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ മൂ​​​ന്നാം നി​​​ല​​​യി​​​ലു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റ​​​ഡി ഹാ​​​ളി​​​ലാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.