സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Thursday, August 13, 2020 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​നി​​​മം മൂ​​​ല്യ​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​ങ്ങ​​​ള്‍ സ്വ​​​ന്ത​​​മാ​​​യു​​​ള്ള (എം​​​വി​​​പി) സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍ (കെ​​​എ​​​സ്‌​​​യു​​​എം) ന​​​ട​​​ത്തു​​​ന്ന ആ​​​റു​​​മാ​​​സ സൗ​​​ജ​​​ന്യ വെ​​​ര്‍​ച്വ​​​ല്‍ ഇ​​​ന്‍​കു​​​ബേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്ക് നൂ​​​ത​​​ന ഉ​​​ല്‍​പ്പ​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ച്ച് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ’ഫെ​​​യി​​​ല്‍ ഫാ​​​സ്റ്റ് ഓ​​​ര്‍ സ​​​ക്സീ​​​ഡ് (എ​​​ഫ്എ​​​ഫ്എ​​​സ്2)’ എ​​​ന്ന ഈ ​​​പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ര​​​ണ്ടാം പ​​​തി​​​പ്പ് ഊ​​​ന്ന​​​ല്‍ ന​​​ല്‍​കു​​​ന്ന​​​ത്.

ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ലു​​​ള്ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം, പി​​​ച്ചിം​​​ഗ് പ​​​രി​​​ശീ​​​ല​​​നം, ബൂ​​​ട്ട് ക്യാം​​​പ്, വി​​​പ​​​ണി പ്ര​​​വേ​​​ശം, സ​​​ര്‍​ക്കാ​​​രും നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യു​​​ള്ള ബ​​​ന്ധം, നി​​​യ​​​മ സ​​​ഹാ​​​യം എ​​​ന്നി​​​വ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ ഉ​​​ല്‍​പ്പ​​​ങ്ങ​​​ള്‍ നി​​​ര്‍​മ്മി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഈ ​​​പ്രോ​​​ഗ്രാ​​​മി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കും.

കെ​​​എ​​​സ്‌​​​യ​​​എ​​​മ്മി​​​ന്‍റെ യൂ​​​ണീ​​​ക്ക് ഐ​​​ഡി​​​യും സാ​​​ങ്കേ​​​തി​​​കാ​​​ധി​​​ഷ്ഠി​​​ത ഉ​​​ല്‍​പ്പ​​​ന്ന​​​ങ്ങ​​​ളു​​​മു​​​ള്ള സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്ക് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മി​​​നി​​​മം മൂ​​​ല്യ ഉ​​​ത്പ​​​ങ്ങ​​​ള്‍ നി​​​ര്‍​മി​​​ച്ചു ക​​​ഴി​​​ഞ്ഞ സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്കാ​​​യി​​​രി​​​ക്കും പൂ​​​ര്‍​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന ഈ ​​​പ്രോ​​​ഗ്രാം കൂ​​​ടു​​​ത​​​ല്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന​​​ത്.


ബി​​​സി​​​ന​​​സ് ടു​​​ ബി​​​സി​​​ന​​​സ് സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളെ.​​​യും ബി​​​സി​​​ന​​​സ്ടു​​​ക​​​ൺ​​​സ്യൂ​​​മ​​​ര്‍ സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളെ​​​യും പ്ര​​​ത്യേ​​​ക​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് പ്രോ​​​ഗ്രാം ന​​​ട​​​ത്തു​​​ന്ന​​​ത്. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ്റ്റാ​​​ര്‍​ട്ട​​​പ് വി​​​ദ​​​ഗ്ധ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന ശി​​​ല്‍​പ​​​ശാ​​​ല​​​ക​​​ളും മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ക സെ​​​ഷ​​​നു​​​ക​​​ളും ഉ​​​ല്പ​​​ന്ന​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഡെ​​​മോ ഡേ​​​യും പ്രോ​​​ഗ്രാ​​​മി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.
പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി 20 ന​​​കം www.bit.ly/ksumffs2 എ​​​ന്ന ലി​​​ങ്കി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9961822685.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.