കു​ട്ട​നാ​ടി​നു ക​രു​ത​ലാ​യി മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി
കു​ട്ട​നാ​ടി​നു  ക​രു​ത​ലാ​യി മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ്  സൊ​സൈ​റ്റി
Wednesday, August 12, 2020 12:50 AM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ദു​​രി​​ത​​ത്തി​​ലാ​​യ കു​​ട്ട​​നാ​​ട്ടി​​ലെ ജ​​ന​​ങ്ങ​​ൾ​ക്കു​ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹ്യ സേ​​വ​​ന പ്ര​​സ്ഥാ​​ന​​മാ​​യ മ​​ല​​നാ​​ട് ഡെവ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി ഭ​​ക്ഷ​​ണ​​മാ​​യി റൊ​ട്ടി​​യും പാ​​ലും സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചു. കെ​​സി​​ബി​​സി ജ​​സ്റ്റീസ്, പീ​​സ് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം മ​​ല​​നാ​​ട് ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ൽ കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ലു​​മാ​​യി ചേ​​ർ​​ന്നാ​​ണു സ​​ഹാ​​യ​​പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.​

വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യി​​ട്ടും കോ​​വി​​ഡ് വ്യാ​​പ​​നം ഭ​​യ​​ന്ന് ഏ​​റെ​​പ്പേ​​ർ വീ​​ടു​​ക​​ളി​​ൽ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വി​​വി​​ധ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഇ​​വ​​ർ​​ക്ക് ഭ​​ക്ഷ​​ണം വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. കെ​എ​​സ്എ​​സ്എ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ വി​​ത​​ര​​ണം ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു.

വി​​ജ​​യ​​പു​​രം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി, ച​​ങ്ങ​​നാ​​ശേ​​രി സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി, മാ​​വേ​​ലി​​ക്ക​​ര ചേ​​ത​​ന എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് സ​​ഹാ​​യ​​സം​​രം​​ഭം ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.