ത​ദ്ദേ​ശ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ന്നു മു​ത​ൽ പേ​രു ചേ​ർ​ക്കാം
ത​ദ്ദേ​ശ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ന്നു മു​ത​ൽ പേ​രു ചേ​ർ​ക്കാം
Wednesday, August 12, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട പു​​​തു​​​ക്ക​​​ലി​​​ന് ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ഇ​​​ന്ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി.​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ 12540302 പു​​​രു​​​ഷ​​​ന്മാ​​​രും 13684019 സ്ത്രീ​​​ക​​​ളും 180 ട്രാ​​​ൻ​​​സ്ജെ​​​ണ്ട​​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​കെ 26224501 വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഇ​​​ന്ന് മു​​​ത​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാം. www.lsgelection.kerala.gov.in. എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട​​​ത്. ക​​​ണ്ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ഹി​​​യ​​​റിം​​​ഗി​​​ന് നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ങ്കി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യോ മൊ​​​ബൈ​​​ൽ ഫോ​​​ൺ വീ​​​ഡി​​​യോ​​​കോ​​​ൾ വ​​​ഴി​​​യോ ഹി​​​യ​​​റിം​​​ഗി​​​ന് ഹാ​​​ജ​​​രാ​​​കാം.


ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ലെ ഉ​​​ൾ​​​ക്കു​​​റി​​​പ്പു​​​ക​​​ളി​​​ൽ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തു​​​ന്ന​​​തി​​​നും മ​​​റ്റൊ​​​രു വാ​​​ർ​​​ഡി​​​ലേ​​​യ്ക്കോ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​യ്ക്കോ സ്ഥാ​​​ന​​​മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നും ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് അ​​​യ​​​യ്ക്കേ​​​ണ്ട​​​ത്. ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ഫാ​​​റം 5 ൽ ​​​നേ​​​രി​​​ട്ടോ ത​​​പാ​​​ലി​​​ലൂ​​​ടെ​​​യോ വേ​​​ണം ഇ​​​ല​​​ക്ട​​​റ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട​​​ത്.

അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക സെ​​​പ്റ്റം​​​ബ​​​ർ 26ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഓ​​​ൺ​​​ലെ​​​നി​​​ലൂ​​​ടെ പേ​​​ര് ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​രം ഉ​​​ണ്ട്. പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് പോ​​​സ്റ്റ് വ​​​ഴി അ​​​യ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലാ​​​യെ​​​ങ്കി​​​ൽ ഒ​​​പ്പും ഫോ​​​ട്ടോ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​പേ​​​ക്ഷ സ്കാ​​​ൻ ചെ​​​യ്ത് ഇ​​​മെ​​​യി​​​ൽ ആ​​​യി ഇ​​​ആ​​​ർ​​​ഒ​​​യ്ക്ക് അ​​​യ​​​യ്ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.