വില്ലേജ് ഓഫീസർ കൈഞരന്പ് മുറിച്ച സംഭവം: വനിതാ കമ്മീഷൻ
കേസെടുത്തു
Wednesday, August 12, 2020 12:25 AM IST
തിരുവനന്തപുരം: തൃശൂർ പുത്തൂർ വില്ലേജ് ഓഫീസർ കൈഞരന്പു മുറിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു നിർദേശം നൽകി. തൃശൂർ തഹസിൽദാരോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയിൽ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഘെരാവോ ചെയ്തതിനെ തുടർന്ന് വില്ലേജ് ഓഫീസർ സി.എൻ. സിമി കൈഞരന്പ് മുറിക്കുകയായിരുന്നു. വിഷയത്തെക്കുറിച്ച് ഒല്ലൂർ സിഐയെ നേരിട്ടു വിളിച്ച് അഡ്വ. ഷിജി ശിവജി വിശദാംശങ്ങൾ തേടിയിരുന്നു.