ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2366.44 അടിയായി
Tuesday, August 11, 2020 3:10 AM IST
തൊ​​​ടു​​​പു​​​ഴ:​​​ ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് 2,366.44 അ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തെ ക​​​ണ​​​ക്കു പ്ര​​​കാ​​​ര​​​മാ​​​ണി​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഏ​​​ഴി​​​ന് 2,364.02 അ​​​ടി​​​യാ​​​യി​​​രു​​​ന്നു. ഡാ​​​മി​​​ന്‍റെ പ​​​ര​​​മാ​​​വ​​​ധി സം​​​ഭ​​​ര​​​ണ ശേ​​​ഷി 2,403 അ​​​ടി​​​യാ​​​ണ്. 71.15 ശ​​​ത​​​മാ​​​നം വെ​​​ള്ള​​​മാ​​​ണ് നി​​​ല​​​വി​​​ൽ ഡാ​​​മി​​​ലു​​​ള്ള​​​ത്.

അ​​​തേ​​​സ​​​മ​​​യം, പ​​​ദ്ധ​​​തി പ്ര​​​ദേ​​​ശ​​​ത്ത് മ​​​ഴ ​​​കു​​​റ​​​ഞ്ഞ​​​തോ​​​ടെ അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്കു​​​ള്ള നീ​​​രൊ​​​ഴു​​​ക്കും കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം പ​​​ദ്ധ​​​തി പ്ര​​​ദേ​​​ശ​​​ത്ത് 64.6 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ ല​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ പ​​​ക​​​ൽ കാ​​​ര്യ​​​മാ​​​യ മ​​​ഴ പെ​​​യ്തി​​​ല്ല. ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യാ​​​യി അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് ദി​​​വ​​​സേ​​​ന ശ​​​രാ​​​ശ​​​രി നാ​​​ല​​​ടി​​​യോ​​​ളം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. 2,375.53 അ​​​ടി​​​യി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് എ​​​ത്തു​​​ന്പോ​​​ൾ ആ​​​ദ്യ​​​മു​​​ന്ന​​​റി​​​യി​​​പ്പും 2,381.53ൽ ​​​എ​​​ത്തു​​​ന്പോ​​​ൾ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും 2382.53 എ​​​ത്തു​​​ന്പോ​​​ൾ റെ​​​ഡ് അ​​​ല​​​ർ​​​ട്ടും ന​​​ൽ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.