തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 13 ഹോട്ട്സ്പോട്ടുകൾ. ഒന്‍പതു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽനിന്ന് ഒഴിവാക്കി. നിലവിൽ 531 ഹോട്ട്സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട്സ്പോട്ടുകൾ: തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം (കണ്ടെയ്ൻമെന്റ് സോണ്‍ വാർഡ് 1), തൊളിക്കോട് (10, 11, 12), നാവായിക്കുളം (11), കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ (23), കടയ്ക്കൽ (7, 8, 10), എറണാകുളം ജില്ലയിലെ കോതമംഗലം (5, 12 സബ് വാർഡ്), ശ്രീമൂലനഗരം (12), തൃശൂർ ജില്ലയിലെ ചൂണ്ടൽ (11), വള്ളത്തോൾ നഗർ (13), വയനാട് ജില്ലയിലെ തരിയോട് (8, 9 സബ് വാർഡുകൾ), പനമരം (സബ് വാർഡ് 5), പത്തനംതിട്ട ജില്ലയിലെ അടൂർ മുനിസിപ്പാലിറ്റി (19, 20, 21), കോഴിക്കോട് ജില്ലിലെ നരിക്കുനി (10).
ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (വാർഡ് 7, 8, 10, 18), പഴയകുന്നുമ്മേൽ (1, 2, 5, 12), കരകുളം (16), ചെമ്മരുതി (12), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (8), നിരണം (3), കൊല്ലം ജില്ലയിലെ തലവൂർ (15, 19, 20), മണ്ട്രോത്തുരുത്ത് (9), കോഴിക്കോട് ജില്ലയിലെ വളയം (1, 11, 12, 13, 14).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.