ഇ​ടു​ക്കി​യി​ൽ ജലനിരപ്പ് ദിവസവും നാ​ല​ടി ഉ​യ​രു​ന്നു
ഇ​ടു​ക്കി​യി​ൽ ജലനിരപ്പ് ദിവസവും നാ​ല​ടി  ഉ​യ​രു​ന്നു
Monday, August 10, 2020 1:51 AM IST
തൊ ​​ടു​​പു​​ഴ:​​ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ദി​​വ​​സ​​വും നാ​​ല​​ടി​​യോ​​ളം ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ന്നു.​​ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴു​വ​രെ​യു​ള്ള ക​​ണ​​ക്കു​​പ്ര​​കാ​​രം 2364.02 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്.2403 അ​​ടി​​യാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ന്‍റെ സം​​ഭ​​ര​​ണ​​ശേ​​ഷി.​​

ഇ​​ടു​​ക്കി പ​​ദ്ധ​​തി​​യി​​ൽ ചെ​​റു​​തോ​​ണി ഡാ​​മി​​നാ​​ണ് ഷ​​ട്ട​​ർ ഉ​​ള്ള​​ത്.2373 അ​​ടി​​യി​​ലാ​​ണ് ഷ​​ട്ട​​ർ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.ഞായ​​റാ​​ഴ്ച രാ​​വി​​ലെ ഏ​​ഴി​​ന് അ​​വ​​സാ​​നി​​ച്ച 24 മ​​ണി​​ക്കൂ​​റി​​ൽ 10.88 സെ​​ന്‍റിമീ​​റ്റ​​ർ മ​​ഴ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് ല​​ഭി​​ച്ച​​പ്പോ​​ൾ 74.664 മി​​ല്യ​​ണ്‍ യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തി.​​ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തെ ക​​ണ​​ക്കു​​പ്ര​​കാ​​രം 69.43 ശ​​ത​​മാ​​നം വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലു​​ണ്ട്.​​ഇ​​ന്ന​​ലെ പ​​ക​​ൽ കു​​റ​​ഞ്ഞു നി​​ന്ന മ​​ഴ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ വീ​​ണ്ടും ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്.​​മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ക​​യാ​​ണ്.​​


മു​​ല്ല​​പ്പെ​​രി​​യാ​​ർ തു​​റ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യാ​​ൽ ഇ​​ടു​​ക്കി​​യി​​ലെ ജ​​ല​​നി​​ര​​പ്പ് കു​​തി​​ച്ചു​​യ​​രു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.