രാജ്യം മുഴുവന്‍ കൂടെയുണ്ട്: ഗവര്‍ണര്‍
Sunday, August 9, 2020 12:17 AM IST
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കു പറ്റിയവരുടെയും ദുഃഖത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
48 മണിക്കൂറിനിടെ രണ്ടു ദുരന്തങ്ങളാണ് സംസ്ഥാനത്തിനനു നേരിടേണ്ടിവന്നത്. ഇടുക്കിയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂര്‍ വിമാനാപകടത്തിലും ഉണ്ടായ മരണങ്ങളില്‍ കേരള ജനതയോടൊപ്പം അനുശോചിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.