ഷോ​ക്കേ​റ്റ് റേ​ഷ​ൻ ക​ട​യു​ട​മ മ​രി​ച്ചു
ഷോ​ക്കേ​റ്റ് റേ​ഷ​ൻ ക​ട​യു​ട​മ മ​രി​ച്ചു
Sunday, August 9, 2020 12:17 AM IST
കോ​ട്ട​യം: ഷോ​ക്കേ​റ്റ് റേ​ഷ​ൻ ക​ട​യു​ട​മ മ​രി​ച്ചു. ന​ട്ടാ​ശേ​രി തൈ​മൂ​ട്ട​ത്തി​ൽ വി.​എ. ത​ങ്ക​ച്ച​ൻ (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30നാ​ണു സം​ഭ​വം. കൊ​ശ​മ​റ്റം ക​വ​ല​യ്ക്കു സ​മീ​പ​മാ​ണ് ത​ങ്ക​ച്ച​ന്‍റെ റേ​ഷ​ൻ ക​ട​യും മി​ല്ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ത​ങ്ക​ച്ച​ൻ ക​ട​യി​ലെ​ത്തി മോ​ട്ടോ​റി​ന്‍റെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ന്ന​തി​നി​ട​യി​ലാ​കാം ഷോ​ക്കേ​റ്റ​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ത​ങ്ക​ച്ച​നെ കാ​ണാ​തെ വ​ന്ന​തോ​ടെ മ​ക​ൻ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വെ​ള്ള​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.


മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്പോ​ൾ ത​ന്നെ കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ എ​ത്തി ഇ​വി​ടു​ത്തെ വൈ​ദ്യു​തി ഓ​ഫ് ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ ത​ങ്ക​ച്ച​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തെ​ന്നും ക​ഐ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നു പി​ന്നി​ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ഭാ​ര്യ: സൂ​സ​മ്മ മ​ക്ക​ൾ: മീ​ര (ഓ​സ്ട്രേ​ലി​യ), മി​നു (ദു​ബാ​യ്), മി​ഥു​ൻ. സം​സ്കാ​രം പീ​ന്നി​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.