തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 1061 പേർക്കു സന്പർക്കത്തിലൂടെയാണു രോഗമുണ്ടായത്. അഞ്ചു മരണം കൂടി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 77 പേർ വിദേശത്തു നിന്നും 94 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 18 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 814 പേർ രോഗമുക്തി നേടി. 1,49,684 പേർ നിരീക്ഷണത്തിലുണ്ട്. 12,411 പേരാണ് രോഗം സ്ഥിരീകരിക്കപ്പെട്ട് ഇനി ചികിത്സയിലുള്ളത്. 19,151 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
രണ്ടിനു മരണമടഞ്ഞ കണ്ണൂർ സ്വദേശി സജിത്ത് (40), പിറ്റേന്നു മരണമടഞ്ഞ മലപ്പുറം സ്വദേശി ഇന്പിച്ചികോയ (68), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാർ (60), ബുധനാഴ്ച മരണമടഞ്ഞ എറണാകുളം സ്വദേശി പി.ജി. ബാബു (60), വ്യാഴാഴ്ച മരണമടഞ്ഞ ആലപ്പുഴ ചേർത്തല സ്വദേശി സുധീർ (63), എന്നിവരുടെ ഫലമാണു പോസിറ്റീവ് ആയത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം - 289, കാസർഗോഡ് - 168, കോഴിക്കോട് - 149, മലപ്പുറം - 143, പാലക്കാട് - 123, എറണാകുളം - 82, ആലപ്പുഴ - 61, വയനാട് - 55, പത്തനംതിട്ട - 39, കോട്ടയം - 37, കൊല്ലം - 36, തൃശൂർ -33, ഇടുക്കി - 23, കണ്ണൂർ -13.
മരണം 102
തിരുവനന്തപുരം: ഇന്നലെ അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ കോവിഡ് മരണം നൂറു കഴിഞ്ഞു. ആകെ മരണം 102.
രോഗവ്യാപനത്തിനൊപ്പം സമീപദിവസങ്ങളിൽ മരണത്തിന്റെ എണ്ണവും വർധിച്ചു വരികയാണ്. മേയ് 31 ന് ആകെ മരണം 10 ആയിരുന്നത് ജൂണ്‍ 30 ആയപ്പോൾ 24 ആയി. ജൂലൈയിൽ ആകെ മരണം 73 ആയി. ഈ മാസം ഏഴു ദിവസത്തിനിടെ 29 മരണമാണുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.