നല്ലതണ്ണിയിൽ കാണാതായ ഒരാളുടെ മൃതദേഹം കിട്ടി
Saturday, August 8, 2020 1:13 AM IST
ഉ​പ്പു​ത​റ: ഏ​ല​പ്പാ​റ വാ​ഗ​മ​ണ്‍ റൂ​ട്ടി​ൽ ന​ല്ല​ത​ണ്ണി പാ​ല​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ണാ​താ​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കി​ട്ടി. ന​ല്ല​ത​ണ്ണി സ്വ​ദേ​ശി മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കി​ട്ടി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​നീ​ഷി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

പാ​ലൊ​ഴു​കും​പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി 9.30-ഓ​ടെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു. നാ​ട്ടു​കാ​രു​ടെ തെ​ര​ച്ചി​ലി​ലാ​ണ് മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. കാ​ർ ഒ​ഴു​കി​പ്പോ​യ​തി​ന് 150 മീ​റ്റ​ർ മാ​റി മു​ളം​കാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹം.


റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ഉ​രു​ൾ​പൊ​ട്ടി​വ​ന്ന മ​ല​വെ​ള്ള​മാ​ണ് ഒ​ഴു​ക്കി​ക്കൊണ്ടു​പോ​യ​ത്. പാ​ലൊ​ഴു​കും​പാ​റ​യി​ൽ എ​ത്തി​യാ​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക ശ്ര​മ​ക​ര​മാ​ണ്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റും അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും നൂ​റു​മീ​റ്റ​ർ അ​ക​ലെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ആ​ളു​ക​ൾ അ​ധി​ക​മി​ല്ലാ​തി​രു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. അ​തി​നാ​ൽ കാ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ർ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ത്. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.