സ്വ​പ്‌​ന കേ​ര​ളം വി​ട്ട​ത് സ്വാ​ധീ​ന​മു​ള്ള​തിനാലെന്നു ക​സ്റ്റം​സും
സ്വ​പ്‌​ന കേ​ര​ളം വി​ട്ട​ത്  സ്വാ​ധീ​ന​മു​ള്ള​തിനാലെന്നു  ക​സ്റ്റം​സും
Saturday, August 8, 2020 12:23 AM IST
കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​രി​​​ലും പോ​​​ലീ​​​സി​​​ലും വ​​​ന്‍ സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ള്ള കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സ്വ​​​പ്ന​​​യ്ക്ക് കേ​​​ര​​​ളം വി​​​ടാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​തെ​​​ന്നു ക​​​സ്റ്റം​​​സ്. ചെ​​​ക്ക് പോ​​​സ്റ്റി​​​ല്‍ സ്വ​​​ന്തം പേ​​​ര് ത​​​ന്നെ സ്വ​​​പ്ന കൊ​​​ടു​​​ക്കാ​​​ന്‍ കാ​​​ര​​​ണം ഒ​​​രി​​​ക്ക​​​ലും പി​​​ടി​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​ള്ള​​​തു​​കൊ​​​ണ്ടാ​​​ണെ​​​ന്നും ക​​​സ്റ്റം​​​സ് കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചു.

സ്വ​​​പ്ന​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ എ​​​തി​​​ര്‍​ത്ത് ന​​​ട​​​ത്തി​​​യ വാ​​​ദ​​​ത്തി​​​ലാ​​​ണ് ക​​​സ്റ്റം​​​സ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം എ​​ൻ​​ഐ​​എ​​യും ഈ ​​വാ​​ദം ഉ​​യ​​ർ​​ത്തി​​യി​​രു​​ന്നു.

ക​​​ര്‍​ശ​​​ന പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ന്ന കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സ്വ​​​പ്ന​​​യ്ക്ക് കേ​​​ര​​​ളം വി​​​ടാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത് ഉ​​​ന്ന​​​ത ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ സ്വാ​​​ധീ​​​നം മൂ​​​ല​​​മാ​​​ണ്. രോ​​​ഗി​​​ക​​​ളെ പോ​​​ലും ചെ​​​ക്ക് പോ​​​സ്റ്റി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ഴാ​​​ണ് സ്വ​​​പ്ന ഒ​​​രു ത​​​ട​​​സ​​വും കൂ​​​ടാ​​​തെ ബം​​ഗ​​ളൂ​​രു​​​വി​​​ല്‍ എ​​​ത്തി​​​യ​​​ത്. സ്വ​​​പ്ന​​​യു​​​ടെ കു​​​റ്റ​​​സ​​​മ്മ​​​ത മൊ​​​ഴി​​​ക്ക് പു​​​റ​​​മേ സ്വ​​​പ്ന​​​യു​​​ടെ ക​​​ള്ള​​​ക്ക​​​ട​​​ത്ത് ബ​​​ന്ധം സം​​​ബ​​​സി​​​ച്ച് സി​​​ന്ദീ​​പി​​ന്‍റെ ഭാ​​​ര്യ സൗ​​​മ്യ​​​യ​​​ട​​​ക്കം മൊ​​​ഴി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ന​​​യ​​​ത​​​ന്ത്ര ബാ​​​ഗി​​​ല്‍ സ്വ​​​ര്‍​ണ​​​മു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​ള്ള​​​തു​​കൊ​​​ണ്ടാ​​​ണ് ഇ​​​ത് തി​​​രി​​​ച്ച​​​യ​​യ്​​​ക്കാ​​​ന്‍ സ്വ​​​പ്ന ശ്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.