ഫാ.​ജേ​ക്ക​ബ് ഏ​റ്റു​മാ​നൂ​ക്കാ​ര​ൻ ഒ​സി​ഡി പ്രൊ​വി​ൻ​ഷ്യ​ൽ
ഫാ.​ജേ​ക്ക​ബ്  ഏ​റ്റു​മാ​നൂ​ക്കാ​ര​ൻ  ഒ​സി​ഡി പ്രൊ​വി​ൻ​ഷ്യ​ൽ
Saturday, August 8, 2020 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ഷ്പാ​​​ദു​​​ക ക​​​ർ​​​മ്മ​​​ലീ​​​ത്താ​​​സ​​​ഭ​​​യു​​​ടെ മ​​​ല​​​ബാ​​​ർ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​ജേ​​​ക്ക​​​ബ് ഏ​​​റ്റു​​​മാ​​​നൂ​​​ക്കാ​​​ര​​​ൻ ഒ​​​സി​​​ഡി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ആ​​​ലോ​​​ച​​​ന സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യി ഫാ. ​​​മാ​​​ത്യു അ​​​ഴ​​​ക​​​ത്ത്, ഫാ. ​​​മാ​​​ത്യു തെ​​​ക്കേ​​​ൽ, ഫാ. ​​​മാ​​​ർ​​​ട്ടി​​​ൻ കു​​​രി​​​ശു​​​ങ്ക​​​ൽ, ഫാ. ​​​തോ​​​മ​​​സ് കു​​​ഴി​​​യാ​​​ലി​​​ൽ എ​​​ന്നി​​​വ​​​രും നി​​​യ​​​മി​​​ത​​​രാ​​​യി.

പാ​​​ലാ രൂ​​​പ​​​ത​​​യി​​​ൽ ക​​​ടു​​​ത്തു​​​രു​​​ത്തി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ഫാ. ​​​ജേ​​​ക്ക​​​ബ് ഏ​​​റ്റു​​​മാ​​​നൂ​​​ക്കാ​​​ര​​​ൻ പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ലെ മ​​​ദേ​​​യ്‌ര ക​​​ർ​​​മ്മ​​​ലീ​​​ത്ത ആ​​​ശ്ര​​​മ​​​ത്തി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്ക​​​വേ​​​യാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം. അ​​​നേ​​​ക​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ ആ​​​ഫ്രി​​​ക്ക​​​യി​​​ലും ഇ​​​ന്ത്യ​​​യി​​​ലും ദൈ​​​വ​​​ശാ​​​സ്ത്ര അ​​​ധ്യാ​​​പ​​​ക​​​നാ​​​യും വൈ​​​ദി​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.