വനംമന്ത്രി മൗനം വെടിയണം: ചെന്നിത്തല
Friday, August 7, 2020 12:55 AM IST
പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ യുവകർഷകൻ പി.പി. മത്തായി മരിച്ച സംഭവത്തിൽ ഉത്തരവാദികളായവരുടെ അറസ്റ്റ് വൈകുന്നതിൽ ന്യായീകരണമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വനംമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. വനപാലകരുടെ കസ്റ്റഡിയിലിരിക്കവേയാണ് മത്തായി മരിച്ചത്. കസ്റ്റഡിമരണത്തിന്റെ പരിധിയിലാണ് സംഭവം. വനംവകുപ്പ് അന്വേഷണം പൂർത്തീകരിച്ചിട്ടില്ല. മത്തായിയുടെ കുടുംബത്തിന്റെ സംരക്ഷണത്തിനാവശ്യമായ നടപടികൾ വനംമന്ത്രി അടിയന്തരമായി സ്വീകരിക്കണം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും മത്തായിയുടെ വീട്ടിലെത്തിയ രമേശ് ചെന്നിത്തല പറഞ്ഞു.