തി​രു​ക്ക​ര്‍​മ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കരുത്: സീ​റോ മ​ല​ബാ​ര്‍ കു​ടും​ബ കൂ​ട്ടാ​യ്മ സ​മി​തി
തി​രു​ക്ക​ര്‍​മ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കരുത്:  സീ​റോ മ​ല​ബാ​ര്‍ കു​ടും​ബ കൂ​ട്ടാ​യ്മ സ​മി​തി
Friday, August 7, 2020 12:55 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യി പാ​​​ലി​​​ച്ചു വി​​​വി​​​ധ ഇ​​​ട​​​വ​​​കക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ആ​​​ത്മീ​​​യ തി​​​രു​​​ക്ക​​​ര്‍​മ​​​ങ്ങ​​​ളെ ബോ​​​ധ​​​പൂ​​​ര്‍​വം അ​​​വ​​​ഹേ​​​ളി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന​​​ത് അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ കു​​​ടും​​​ബ കൂ​​​ട്ടാ​​​യ്മ സ​​​മി​​​തി.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ചാ​​​യ്യോ​​​ത്ത് വി​​​ശു​​​ദ്ധ അ​​​ല്‍​ഫോ​​​ൻ​​​സാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ്ക്കി​​ടെ, ബ​​​ലി​​​യ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്ന വൈ​​​ദി​​​ക​​​നെ അ​​​ള്‍​ത്താ​​​ര​​​യി​​​ല്‍നി​​​ന്നു വി​​​ളി​​​ച്ചി​​​റ​​​ക്കി കേ​​​സെ​​​ടു​​​ത്ത​​​ത് ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​വാ​​​ത്ത​​​താ​​​ണ്. ഇ​​​തി​​​നു പോ​​​ലീ​​​സ് അ​​ധി​​​കാ​​​രി​​​ക​​​ളെ ന​​​യി​​​ച്ച ചേ​​​തോ​​​വി​​​കാ​​​രം ന​​​മ്മു​​​ടെ മ​​​തേ​​​ത​​​ര രാ​​​ജ്യ​​​ത്തി​​​നുത​​​ന്നെ തീ​​​രാ​​​ക​​​ള​​​ങ്ക​​​മാ​​​ണ്.


കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചും നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യും ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​ അ​​​ര്‍​പ്പ​​​ണ​​​ത്തി​​​നെ​​​തി​​​രേ അ​​​ങ്ങി​​​ങ്ങാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന ഇ​​​ത്ത​​​രം ദു​​​ഷ്പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ ആ​​​വ​​​ര്‍​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ അ​​​ധി​​​കാ​​​രി​​​ക​​​ള്‍ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര​​​സ​​​മി​​​തി യോ​​​ഗം പ്ര​​​തി​​​ഷേ​​​ധ പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.ചാ​​​യ്യോ​​​ത്ത് ഇ​​​ട​​​വ​​​ക​​​യ്ക്ക് പൂ​​​ര്‍​ണ പി​​​ന്തു​​​ണ യോ​​​ഗം പ്ര​​​ഖ്യാ​​​പി​​​ച്ചു.
കു​​​ടും​​​ബ കൂ​​​ട്ടാ​​​യ്മ ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​ ഡോ.​ ​​ലോ​​​റ​​​ന്‍​സ് തൈ​​​ക്കാ​​​ട്ടി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ.​ ​​രാ​​​ജു ആ​​​ന്‍റ​​​ണി, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഡെ​​​യ്‌​​​സ​​​ന്‍ പാ​​​ണേ​​​ങ്ങാ​​​ട​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.