സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Friday, August 7, 2020 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ജി​​​ൻ​​​ഫ്രീ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ നൂ​​​റ് ച​​​തു​​​ര​​​ശ്ര​​​മീ​​​റ്റ​​​റി​​​ന് ആ​​​റു പേ​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ​​​മാ​​​ത്ര​​​മേ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂവെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശി​​​ച്ചു.

അ​​​ത്യാ​​​വ​​​ശ്യം ജീ​​​വ​​​ന​​​ക്കാ​​​രെ മാ​​​ത്ര​​​മേ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​യോ​​​ഗി​​​ക്കാ​​​വൂ. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​യി ക​​​ട​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ ആള​​​ക​​​ലം പാ​​​ലി​​​ക്കാനുള്ള വൃ​​​ത്തം വ​​​ര​​​യ്ക്ക​​ണം.

ബാ​​​ങ്കു​​​ക​​​ൾ മു​​​ത​​​ലാ​​​യ സാ​​​ന്പ​​​ത്തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ആ​​ള​​​ക​​​ലം ലം​​​ഘി​​​ക്കാ​​ൻ പാ​​​ടി​​​ല്ല. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പോ​​​സ്റ്റ​​​റു​​​ക​​​ൾ ക​​​ട​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ പ​​​തി​​​ക്കാ​​​ൻ നേ​​​ര​​​ത്തെ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പ​​​ല സ്ഥ​​​ല​​​ത്തും ഇ​​​ത് പാ​​​ലി​​​ച്ച​​​താ​​​യി കാ​​​ണു​​​ന്നി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം നേ​​​രി​​​ട്ടു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ സ്പെ​​​ഷ​​​ൽ ടീം ​​​വി​​​ഭാ​​​ഗ​​​ത്തെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​റി​​​യി​​​ച്ചു. ക​​​ട​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ലും അ​​​ക​​​ത്തും മ​​​ല​​​യാ​​​ള​​​ത്തി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലു​​​മാ​​​ണ് പോ​​​സ്റ്റ​​​ർ പ​​​തി​​​ക്കേ​​​ണ്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.