മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: കെ.​സു​രേ​ന്ദ്ര​ൻ
മു​ഖ്യ​മ​ന്ത്രി  രാ​ജി​വ​യ്ക്ക​ണം:  കെ.​സു​രേ​ന്ദ്ര​ൻ
Friday, August 7, 2020 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സ് പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന റി​​​പ്പോ​​ർ​​​ട്ട് എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച സ്ഥി​​​തി​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ട​​​ൻ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.

‌മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ രാ​​​ജ്യ​​​ദ്രോ​​​ഹ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ആ​​​ൾ​​​ക്ക് വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​താ​​​യി എ​​​ൻ​​​ഐ​​​എ പ​​​റ​​​ഞ്ഞ​​​തു രാ​​​ജ്യ​​​ത്തെ ഞെ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ബി​​​ജെ​​​പി പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ൻ​​​ഐ​​​എ ശ​​​രി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി രാ​​​ജി​​​വച്ച് അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടാ​​​ൻ ഇ​​​നി​​​യും വൈ​​​കി​​​യാ​​​ൽ കേ​​​ര​​​ള​​​ത്തി​​​നു വ​​​ലി​​​യ നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​കു​​​മെ​​​ന്നും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.