ലാ​ബു​ക​ൾ കൈമാറ്റം ചെയ്ത ഉത്തരവ് റബർബോർഡ് പിൻവലിക്കണം: ഇൻഫാം
ലാ​ബു​ക​ൾ കൈമാറ്റം ചെയ്ത ഉത്തരവ് റബർബോർഡ് പിൻവലിക്കണം: ഇൻഫാം
Friday, August 7, 2020 12:55 AM IST
കോ​​ട്ട​​യം: റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ നേ​​രി​​ട്ടു​​ള്ള നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ ഏ​​ഴു കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഡി​​ആ​​ർ​​സി പ​​രി​​ശോ​​ധ​​നാ ലാ​​ബു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കി കൈ​​മാ​​റ്റം ചെ​​യ്തു​കൊ​​ണ്ടു​​ള്ള ഉ​​ത്ത​​ര​​വ് പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്കു വ​​ൻ ഇ​​രു​​ട്ട​​ടി​​യാ​​ണെ​​ന്നും തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നും ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യാ​​ർ വി.​​സി.​ സെ​​ബാ​​സ്റ്റ്യ​​ൻ.

കോ​​ഴി​​ക്കോ​​ട്, തൃ​​ശൂ​​ർ, മൂ​​വാ​​റ്റു​​പു​​ഴ, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, അ​​ടൂ​​ർ, നെ​​ടു​​മ​​ങ്ങാ​​ട് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചുവ​​രു​​ന്ന പ​​രി​​ശോ​​ധ​​നാ ലാ​​ബു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കി​​യാ​​ണ് ഉ​​ത്ത​​ര​​വ്. റ​​ബ​​ർ പാ​​ൽ വി​​പ​​ണ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​കാ​​വു​​ന്ന ചൂ​​ഷ​​ണം ഇ​​ല്ലാ​​താ​​ക്കാ​​ൻ​​വേ​​ണ്ടി ന​​ട​​ത്തു​​ന്ന ഡി​ആ​​ർ​സി ​പ​​രി​​ശോ​​ധ​​ന, തോ​​ട്ട​​ങ്ങ​​ളി​​ൽ വ​​ള​​പ്ര​​യോ​​ഗ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ മ​​ണ്ണു പ​​രി​​ശോ​​ധ​​ന എ​​ന്നീ സേ​​വ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് റ​​ബ​​ർ ബോ​​ർ​​ഡ് ത​​ന്നെ മ​​ര​​ണ​​മ​​ണി മു​​ഴ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.​​ഡി​​ആ​​ർ​​സി നി​​ർ​​ണ​​യി​​ച്ച് ന​​ൽ​​കു​​വാ​​നു​​ള്ള അ​​നു​​മ​​തി ത​​ങ്ങ​​ളു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​താ​​യി റ​​ബ​​ർ ബോ​​ർ​​ഡ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന റ​​ബ​​ർ പാ​​ൽ വി​​പ​​ണ​​ന ക​​ന്പ​​നി​​ക​​ൾ​​ക്ക് ഏ​​ല്പി​​ച്ചു കൊ​​ടു​​ത്ത​​തു വ​​ഴി റ​​ബ​​ർ വി​​പ​​ണി​​യി​​ൽ വ​​ൻ അ​​ഴി​​മ​​തി​​ക്കും ചൂ​​ഷ​​ണ​​ത്തി​​നു​​മാ​​ണ് ക​​ള​​മൊ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്.


ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​​രെ ക​​ർ​​ഷ​​ക​​സം​​ഘ​​ട​​ന​​ക​​ൾ സം​​ഘ​​ടി​​ക്ക​ണ​​മെ​​ന്നും വി.​​സി.​ സെ​​ബാ​​സ്റ്റ്യ​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.