തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 13 വ​​​രെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്ന് മു​​​ഖ്യ​​​തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ അ​​​റി​​​യി​​​ച്ചു. രാ​​വി​​ലെ ഒ​​ൻ​​പ​​തു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാലു​​വ​​രെ​​യാ​​ണ് സ​​മ​​യം. 14ന് ​​​സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കും. നാ​​​മ​​​നി​​​ർ​​​ദേ​​​ശം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 17. 24നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ.