മു​ൻ എം​എ​ൽ​എ വി.​കെ. ബാ​ബു​വി​ന്‍റെ മ​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
മു​ൻ എം​എ​ൽ​എ  വി.​കെ. ബാ​ബു​വി​ന്‍റെ മ​ക​ൾ  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Friday, August 7, 2020 12:24 AM IST
പ​റ​വൂ​ർ: മു​ൻ എം​എ​ൽ​എ പ​രേ​ത​നാ​യ വി.​കെ. ബാ​ബു​വി​ന്‍റെ​യും സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ സു​ശീ​ല​യു​ടെ​യും മ​ക​ൾ അ​ന​ഘ (24) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ പെ​രു​മ്പ​ട​ന്ന ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ന​ഴ്സാ​ണ്. ചെ​റാ​യി​യി​ലെ വീ​ട്ടി​ൽ നി​ന്നു ജോ​ലി​ക്കു പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ന​ഘ ഓ​ടി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രേ വ​ന്ന ടോ​റ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പെ​ട്ട് അ​ന​ഘ​യു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ അ​ന​ഘ​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


സ​ഹോ​ദ​രി: അ​ഭ​യ. മൂ​ന്ന​ര മാ​സം മു​ൻ​പാ​ണ് അ​ന​ഘ​യു​ടെ പി​താ​വ് വി.​കെ. ബാ​ബു മ​രി​ച്ച​ത്. അ​ന​ഘ​യു​ടെ വി​വാ​ഹം ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് നീ​ട്ടി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ഒ​ന്നി​ന് ചെ​റാ​യി പൊ​തു​ശ്മ​ന​ത്തി​ൽ സം​സ്‌​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.