തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 21 ഹോട്ട് സ്പോട്ടുകൾ കൂടി. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. നിലവിൽ ആകെ 515 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ: എറണാകുളം ജില്ലയിലെ പൂത്രിക്ക (കണ്ടെയിൻമെന്റ് സോണ്‍: വാർഡ് 12), പുത്തൻവേലിക്കര (9), രായമംഗലം (4), എടവനക്കാട് (12, 13), വടക്കേക്കര (1), വരപെട്ടി (6, 11), ആന്പല്ലൂർ (10, 12), തൃശൂർ ജില്ലയിലെ നടത്തറ (12, 13), അരിന്പൂർ (15), തേക്കുംകര (1), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുനിസിപ്പാലിറ്റി (22), പനവള്ളി (10), പെരുന്പളം (9), പാലക്കാട് ജില്ലയിലെ പാലക്കാട് മുനിസിപ്പാലിറ്റി (51), പെരിങ്ങോട്ടു കുറിശി (4, 7), എളവഞ്ചേരി (9, 10, 11), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (6, 16), കോട്ടയം ജില്ലയിലെ കങ്ങഴ (6), കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (15), കണ്ണൂർ ജില്ലയിലെ ന്യൂ മാഹി (4), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ (1, 2, 4, 14). ഒഴിവാക്കിയ പ്രദേശങ്ങൾ: ആലപ്പുഴ ജില്ലയിലെ അന്പലപ്പുഴ നോർത്ത് (വാർഡ് 18), വീയ്യപുരം (9), ഭരണിക്കാവ് (12), കൃഷ്ണപുരം (1), തഴക്കര (21), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), മലയാറ്റൂർനീലേശ്വരം (17), മഞ്ഞപ്ര (8), നോർത്ത് പറവൂർ (15), വയനാട് ജില്ലയിലെ നൂൽപ്പുഴ (14, 15, 16, 17), തൃശൂർ ജില്ലയിലെ വലപ്പാട് (13), കൊല്ലം ജില്ലയിലെ നിലമേൽ (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ വെച്ചൂർ (1, 4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (1, 11), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (1, 13).