കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍ ഐ​ഐ​എം ബം​ഗ​ളു​രു​മാ​യി കൈ​കോ​ര്‍​ക്കു​ന്നു
കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍ ഐ​ഐ​എം  ബം​ഗ​ളു​രു​മാ​യി കൈ​കോ​ര്‍​ക്കു​ന്നു
Wednesday, August 5, 2020 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ളെ മി​​​ക​​​ച്ച ബി​​​സി​​​ന​​​സ് സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന് കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍ (കെ​​​എ​​​സ് യു​​​എം ), ബം​​​ഗ​​​ളു​​​രു ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ (ഐ​​​ഐ​​​എം​​​ബി) സ്റ്റാ​​​ര്‍​ട്ട​​​പ് ഹ​​​ബ്ബു​​​മാ​​​യി കൈ​​​കോ​​​ര്‍​ക്കു​​​ന്നു.

ഐ​​​ഐ​​​എം​​​ബി​​​യു​​​ടെ എ​​​ന്‍.​​​എ​​​സ്. രാ​​​ഘ​​​വ​​​ന്‍ സെ​​​ന്‍റ​​​ര്‍ ഓ​​​ഫ് എ​​​ന്‍​ട്ര​​​പ്രെ​​​ണ​​​റി​​​യ​​​ല്‍ ലേ​​​ണിം​​​ഗു​​​മാ​​​യു​​​ള്ള (എ​​​ന്‍​എ​​​സ്ആ​​​ര്‍​സി​​​ഇ​​​എ​​​ല്‍) സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ മു​​​ന്‍​നി​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം തേ​​​ടു​​​ന്ന വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ര്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കും.

പ്രാ​​​രം​​​ഭ, ആ​​​ശ​​​യ ഘ​​​ട്ട​​​ത്തി​​​ലു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ളെ ന​​​യി​​​ക്കു​​​ന്ന വ​​​നി​​​ത​​​ക​​​ളു​​​ടെ സം​​​രം​​​ഭ​​​ക, ഭ​​​ര​​​ണ നി​​​ര്‍​വ​​​ഹ​​​ണ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​മാ​​​ണ് ’വ​​​നി​​​താ സ്റ്റാ​​​ര്‍​ട്ട​​​പ് പ്രോ​​​ഗ്രാം’ എ​​​ന്ന സൗ​​​ജ​​​ന്യ പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന വി​​​പു​​​ല​​​മാ​​​യ ഓ​​​പ്പ​​​ണ്‍ ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്സി​​​ലൂ​​​ടെ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ലെ ആ​​​ശ​​​യ​​​ങ്ങ​​​ളെ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബി​​​സി​​​ന​​​സ് വി​​​ജ്ഞാ​​​നം ല​​​ഭ്യ​​​മാ​​​കും. തു​​​ട​​​ര്‍​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​ക്ക് പ്രോ​​​ട്ടോ​​​ടൈ​​​പ്പ് രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ബി​​​സി​​​ന​​​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി ര​​​ണ്ടു​​​മാ​​​സ​​​ത്തെ വെ​​​ര്‍​ച്വ​​​ല്‍ ലോ​​​ഞ്ച് പാ​​​ഡ് പ്രോ​​​ഗ്രാം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

അ​​​ന്തി​​​മ​​​മാ​​​യി തെര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ ഉ​​​ല്‍​പ്പ​​​ന്ന​​​ങ്ങ​​​ളും ആ​​​ശ​​​യ​​​ങ്ങ​​​ളും മി​​​ക​​​ച്ച ബി​​​സി​​​ന​​​സു​​​ക​​​ളാ​​​ക്കി​​​മാ​​​റ്റാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഇ​​​ന്‍​കു​​​ബേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യം എ​​​ന്‍​എ​​​സ്ആ​​​ര്‍​സി​​​ഇ​​​എ​​​ലി​​​ലും കൊ​​​ച്ചി ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ സം​​​യോ​​​ജി​​​ത സ്റ്റാ​​​ര്‍​ട്ട​​​പ് സ​​​മു​​​ച്ച​​​യ​​​ത്തി​​​ലും ല​​​ഭി​​​ക്കും.

താ​​​ല്‍​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ http s://bit.ly/3jnIGmt എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 21. wspque [email protected], 8026993715 / 8026993730.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.