മ​ര​ത്തി​ൽ നി​ന്ന് വീ​ണ​യാ​ൾ മ​രി​ച്ചു; ചി​കി​ത്സ വൈ​കി​യ​താ​യി ബ​ന്ധു​ക്ക​ൾ
മ​ര​ത്തി​ൽ നി​ന്ന് വീ​ണ​യാ​ൾ മ​രി​ച്ചു; ചി​കി​ത്സ വൈ​കി​യ​താ​യി  ബ​ന്ധു​ക്ക​ൾ
Wednesday, August 5, 2020 11:22 PM IST
ച​ങ്ങ​നാ​ശേ​രി: മ​ര​ത്തി​ന്‍റെ ശി​ഖ​രം ഇ​റ​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് പി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി കാ​രു​കോ​ട്ടാ​ൽ പു​തു​പ​റ​ന്പി​ൽ ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ ബൈ​ജു(43) ആ​ണ് മ​രി​ച്ച​ത്. ആ​നി​ക്കാ​ടി​ന​ടു​ത്ത് ഒ​രു വീ​ട്ടി​ലെ മ​ഹാ​ഗ​ണി​യു​ടെ ക​ന്പു​ക​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ​ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​വി​ഡ് സെ​ന്‍റ​റാ​യ​തി​നാ​ൽ ശ​സ്ത്ര​ക്രിയ​യ്ക്കാ​യി ആ​ല​പ്പു​ഴ​യി​ലോ തൃ​ശൂ​രോ ഉ​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ബൈ​ജു​വി​നെ എ​ത്തി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. ഇ​ത് ചി​കി​ത്സ വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.


വൈ​കു​ന്നേ​രം ആ​റി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ബൈ​ജു​വി​നെ ആ​ല​പ്പു​ഴ വ​ണ്ടാനം ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ജു അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ അ​മ്മി​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധാ​മ​ണി, മോ​ഹ​ന​ൻ, ത​ങ്ക​മ​ണി, ബി​നു, ബി​നീ​ഷ്, ബീ​ന. സം​സ്കാരം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.