1,083 പേ​ർ​ക്കു രോ​ഗം; രോ​ഗ​മു​ക്തി 1,021
1,083 പേ​ർ​ക്കു രോ​ഗം; രോ​ഗ​മു​ക്തി 1,021
Wednesday, August 5, 2020 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ന്പ​​​ർ​​​ക്ക വ്യാ​​​പ​​​ന ഭീ​​​തി​​​യി​​​ൽ കോ​​​വി​​​ഡ് ക​​​ണ​​​ക്കു​​​ക​​​ൾ. ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് 1,083 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​രി​​​ൽ 902 പേ​​​ർ​​​ക്കും രോ​​​ഗം പിടിപെട്ടതു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​. അ​​​തി​​​ൽ 71 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. മൂ​​​ന്നു മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 87 ആ​​​യി.ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട വരിൽ 51 പേ​​​ർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നും 64 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്. 16 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. 1,021 പേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ രോ​​​ഗം ഭേ​​​ദ​​​മാ​​​യി. 11,540 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്നു. 16,303 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,45,062 പേ​​​രാ​​​ണ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

ഈ ​​​മാ​​​സം ഒ​​​ന്നി​​​ന് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ല്ലി​​​യൂ​​​ർ സ്വ​​​ദേ​​​ശി ജ​​​യ​​​നാ​​​ന​​​ന്ദ​​​ൻ (53), കോ​​​ഴി​​​ക്കോ​​​ട് പെ​​​രു​​​വ​​​യ​​​ൽ സ്വ​​​ദേ​​​ശി രാ​​​ജേ​​​ഷ് (45), ര​​​ണ്ടി​​​ന് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ എ​​​റ​​​ണാ​​​കു​​​ളം കു​​​ട്ട​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി ഗോ​​​പി (69) എ​​​ന്നി​​​വ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​മാ​​​ണ് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​ത്. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവരുടെ ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 242, എ​​​റ​​​ണാ​​​കു​​​ളം - 135, മ​​​ല​​​പ്പു​​​റം - 131, ആ​​​ല​​​പ്പു​​​ഴ - 126, കോ​​​ഴി​​​ക്കോ​​​ട് - 97, കാ​​​സ​​​ർ​​​ഗോ​​​ഡ് - 91, തൃ​​​ശൂ​​​ർ - 72, പാ​​​ല​​​ക്കാ​​​ട് - 50, ക​​​ണ്ണൂ​​​ർ - 37, പ​​​ത്ത​​​നം​​​തി​​​ട്ട - 32, കൊ​​​ല്ലം - 30, കോ​​​ട്ട​​​യം - 23, വ​​​യ​​​നാ​​​ട് - 17. സം​​​സ്ഥാ​​​ന​​​ത്ത് 13 പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ. പ​​​ത്തു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ ആ​​​കെ 509 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.