പോ​ലീ​സ് ആ​സ്ഥാ​നം ഇന്നും തു​റ​ക്കി​ല്ല
പോ​ലീ​സ് ആ​സ്ഥാ​നം  ഇന്നും തു​റ​ക്കി​ല്ല
Wednesday, August 5, 2020 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു വീ​​​ണ്ടും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നും തു​​​റ​​​ക്കി​​​ല്ല. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് അ​​​ട​​​ച്ച പോ​​​ലീ​​​സ് ആ​​​സ്ഥാ​​​നം അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണ​​​ത്തി​​​നു​​ശേ​​​ഷം ഇ​​​ന്നു തു​​​റ​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് എ​​​സ്ഐ​​​ക്കു രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​ത്.

ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​സ്ഐ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗ​​​ബാ​​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​ത്. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഗേ​​​റ്റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള റി​​​സ​​​പ്ഷ​​​ൻ എ​​​സ്ഐ​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​നാ​​​ണു പോ​​​ലീ​​​സ് ആ​​​സ്ഥാ​​​നം അ​​​ട​​​ച്ച​​​ത്. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വീ​​​ടു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്നാ​​​ണു ജോ​​​ലിചെ​​​യ്യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.