സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ്: രണ്ടു പേ​​​ര്‍കൂ​​​ടി പി​​​ടി​​​യി​​​ല്‍
സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ്:   രണ്ടു പേ​​​ര്‍കൂ​​​ടി പി​​​ടി​​​യി​​​ല്‍
Wednesday, August 5, 2020 1:16 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ര​​​ണ്ടു​​​പേ​​​രെ​​​ക്കൂടി എ​​​ന്‍​ഐ​​​എ പി​​​ടി​​​കൂ​​​ടി. മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ഷ​​​റ​​​ഫു​​​ദ്ദീ​​​ന്‍ (38), പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി ഷ​​​ഫീ​​​ക്ക് (31) എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​തോ​​​ടെ കേ​​​സി​​​ല്‍ എ​​​ന്‍​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​വ​​​രു​​​ടെ എ​​​ണ്ണം 12 ആ​​​യി.

മ​​​റ്റ് പ്ര​​​തി​​​ക​​​ളി​​​ല്‍​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം എ​​​ന്‍​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​യ ഇ​​വ​​രെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി നാ​​​ല് ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു.

അ​​തി​​നി​​ടെ പ്ര​​​തി​​​ക​​​ളാ​​​യ കെ.​​​ടി. റ​​​മീ​​​സ്, മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി എ​​​ന്നി​​​വ​​​രെ ഏ​​​ഴ് ദി​​​വ​​​സം കൂ​​ടി ക​​​സ്റ്റ​​​ഡി​​യി​​ൽ വി​​ട്ടു​​കി​​ട്ട​​ണ​​മെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന അ​​​ഡീ. ചീ​​​ഫ് ജു​​​ഡീ​​​ഷ​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ക​​​സ്റ്റം​​​സ് അ​​​പേ​​​ക്ഷ ന​​​ല്‍​കി​.
അ​​​പേ​​​ക്ഷ കോടതി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.