മെ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ താം​പ​യി​ൽ
മെ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന്  അ​മേ​രി​ക്ക​യി​ലെ താം​പ​യി​ൽ
Wednesday, August 5, 2020 1:16 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: അ​​മേ​​രി​​ക്ക​​യി​​ൽ കൊ​​ല്ല​പ്പെ​ട്ട മ​​ല​​യാ​​ളി ന​​ഴ്സ് മോ​​നി​​പ്പ​​ള്ളി ഉൗ​​രാ​​ളി​​ൽ മെ​​റി​​ൻ ജോ​​യി (28)​യു​​ടെ സം​​സ്കാ​​രം ഇ​​ന്ന് അ​​മേ​​രി​​ക്ക​​യി​​ലെ താം​​പ​​യി​​ൽ ന​​ട​​ക്കും. താം​​പ​​യി​​ലെ തി​​രു​​ഹൃ​​ദ​​യ ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ലാ​​ണ് സം​​സ്കാ​​രം. ബു​​ധ​​നാ​​ഴ്ച അ​​മേ​​രി​​ക്ക​​ൻ സ​​മ​​യം രാ​​വി​​ലെ 11ന് ​​ആ​​രം​​ഭി​​ക്കു​​ന്ന സം​​സ്കാ​​ര​​ശു​​ശ്രൂ​​ഷ​​ക​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു സ​​മാ​​പി​​ക്കും. മൃ​​ത​​ദേ​​ഹം തി​​ങ്ക​​ളാ​​ഴ്ച അ​​മേ​​രി​​ക്ക​​യി​​ലു​​ള്ള ബ​​ന്ധു​​ക്ക​​ൾ ഏ​​റ്റു​​വാ​​ങ്ങി പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന് അ​​വ​​സ​​രം ന​​ൽ​​കി​​യി​​രു​​ന്നു.

നാ​​ലു​​മ​​ണി​​ക്കൂ​​ർ നീ​​ണ്ട പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന് മെ​​റി​​ന്‍റെ ബ​​ന്ധു​​ക്ക​​ളും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രും അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു.


ബ്രൊ​​വാ​​ഡ് കൗ​​ണ്ടി മേ​​യ​​ർ ഡേ​​ൽ ഹോ​​ൽ​​നെ​​സ്, മെ​​റി​​ൻ ജോ​​ലി ചെ​​യ്തി​​രു​​ന്ന ബ്രൊ​​വാ​​ഡ് ആ​​ശു​​പ​​ത്രി സി​​ഇ​​ഒ ജേ​​ഡ് സ്മി​​ത്, സി​​എ​​ൻ​​ഒ ഷെ​​റി​​ൾ, സി​​എം​​ഡി ഡോ. ​​കു​​ട്ടി ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​രു​​മെ​​ത്തി​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ മ​​ല​​യാ​​ളി ന​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളും ആ​​ദ​​രാ​​ഞ്ജ​​ലി അ​​ർ​​പ്പി​​ച്ചു.

പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​നാ ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ ഫാ. ​​ബി​​ൻ​​സ് ചേ​​ത്ത​​ലി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. മെ​​റി​​ന്‍റെ ക​​ർ​​മ​​മേ​​ഖ​​ല​​യി​​ൽ​നി​​ന്ന് നി​​റ​​ക​​ണ്ണു​​ക​​ളോ​​ടെ​​യാ​​ണ് അ​​വ​​ർ മെ​​റി​​ന് യാ​​ത്ര​​ചൊ​​ല്ലി​​യ​​ത്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന സം​​സ്കാ​​ര​​ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു ഫാ. ​​ജോ​​സ് ആ​​ദോ​​പ്പ​​ള്ളി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.