124-ാം റാ​ങ്ക് നേ​ട്ടത്തിൽ വീണ
124-ാം റാ​ങ്ക് നേ​ട്ടത്തിൽ വീണ
Wednesday, August 5, 2020 1:13 AM IST
കാ​യം​കു​ളം: ര​ണ്ടാം ത​വ​ണ എ​ഴു​തി​യ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ റിട്ട. സൈനിക ഉദ്യോഗ സ്ഥന്‍റെ മ​ക​ൾ​ക്ക് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 124ാം റാ​ങ്ക് നേ​ട്ടം. കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ തെ​ക്ക് ക​ട​യി​ൽ​ത​റ​യി​ൽ വീ​ട്ടി​ൽ റി​ട്ട. ലെ​ഫ്ന​ന്‍റ് കേ​ണ​ലാ​യ ശ്രീ​സു​ത​ന്‍റെയും ശ്രീ​ല​ത​യു​ടെ​യും മ​ക​ൾ വീ​ണ എ​സ്.​ സു​ത​നാ​ണ് റാ​ങ്ക് നേ​ടി​യ​ത്.

കൊ​ല്ലം ടി​ക​ഐം​എം കോ​ളജി​ൽ നി​ന്നും സി​വി​ൽ എ​ഞ്ചി​നിയ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ വീ​ണ ക​ഴി​ഞ്ഞ ത​വ​ണ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 299ാം റാ​ങ്ക് നേ​ടി​യി​രു​ന്നു.


ക​ഴി​ഞ്ഞ 29ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സി​വി​ൽ സ​ർ​വീ​സ് അ​ഭി​മു​ഖ​ത്തി​ൽ മാ​താ​വ് ശ്രീ​ല​ത​യോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത് 31ന് ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​നാ​ൽ വീ​ണ​യും കു​ടും​ബ​വും ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ക​യാ​ണ് പി​താ​വി​നോ​ടൊ​പ്പം കേ​ര​ള​ത്തി​ന് പു​റ​ത്തെ സ്കൂ​ളു​ക​ളി​ലാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദി​ലീ​പി​ന്‍റെ ഭാ​ര്യ ശ്രു​തി സു​ത​നാ​ണ് സ​ഹോ​ദ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.