സാ​ന്പ​ത്തി​ക സം​വ​ര​ണം അ​ട്ടി​മ​റി​ക്ക​രു​ത്: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
Wednesday, August 5, 2020 1:13 AM IST
കോ​​ട്ട​​യം: സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം അ​​ട്ടി​​മ​​റി​​ക്ക​​രു​​തെ​​ന്നും സ​​മു​​ദാ​​യ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു​​ള്ള ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് സ​​മ​​ര​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ ഗൗ​​ര​​വ​​ത്തോ​​ടെ പ​​രി​​ഗ​​ണി​​ക്കാ​​ത്ത പ​​ക്ഷം ക്രൈ​​സ്ത​​വ​​ർ ഒ​​റ്റ​​ക്കെ​​ട്ടാ​​യി പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നു മാ​​ർ​​ഗ​​ങ്ങ​​ൾ തേ​​ടു​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്.

ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​ന്നി​​ല​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം പൂ​​ർ​​ണ​​മാ​​യും ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ട​​ത്തി​​യ ഉ​​പ​​വാ​​സം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ താ​​ഴ​​ത്ത്. കേ​​ന്ദ്രം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന സാ​​ന്പ​​ത്തി​​ക പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന മു​ന്നാ​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള പ​​ത്തു ശ​​ത​​മാ​​നം സം​​വ​​ര​​ണം നി​​ബ​​ന്ധ​​ന​​ക​​ൾ കൂ​​ടാ​​തെ ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ഉ​​യ​​ർ​​ത്തു​​ന്ന സ​​മു​​ദാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ നി​​ല​​നി​​ൽ​​പ്പി​​ന് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നു കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് പ​​റ​​ഞ്ഞു. സ​​മ​​ര​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന ബി​​ജു പ​​റ​​യ​​ന്നി​​ല​​ത്തി​​നെ അ​​ദ്ദേ​​ഹം ഷാ​​ൾ അ​​ണി​​യി​​ച്ചു. സാ​​ജു അ​​ല​​ക്സ്, തോ​​മ​​സ് പീ​​ടി​​ക​​യി​​ൽ, പ്ര​​ഫ. ജാ​​ൻ​​സ​​ണ്‍ ജോ​​സ​​ഫ്, ബെ​​ന്നി ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ ഉ​​പ​​വാ​​സം അ​​നു​​ഷ്ഠി​​ച്ചു. ടോ​​ണി പു​​ഞ്ച​​ക്കു​​ന്നേ​​ൽ, പി.​​ജെ. പാ​​പ്പ​​ച്ച​​ൻ, ഫാ. ​​മ​​നോ​​ജ് പാ​​ല​​ക്കു​​ടി, വ​​ർ​​ഗീ​​സ് കാ​​യൂ​​ക്ക​​ര, രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ദേ​​വ​​സ്യ കൊ​​ങ്ങോ​​ല, ബി​​ജു കു​​ണ്ടു​​കു​​ളം, വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, തോ​​മ​​സ് ആ​​ന്‍റ​​ണി, ജോ​​മി കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബി​​നോ​​യി ഇ​​ട​​യാ​​ടി​​യി​​ൽ, ബേ​​ബി മു​​ള​​വേ​​ലി​​പ്പു​​റം, രാ​​ജേ​​ഷ് ജോ​​ണ്‍, ത​​ങ്ക​​ച്ച​​ൻ പൊ​ന്മാ​ങ്ക​​ൽ, ജ​യിം​​സ് പെ​​രു​​മാ​​കു​​ന്നേ​​ൽ, ജോ​​യ് കെ. ​​മാ​​ത്യു, ജോ​​ണ്‍ മു​​ണ്ട​​ൻ​​കാ​​വി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​യോ ക​​ട​​വി നാ​​ര​​ങ്ങാ​​നീ​​രു ന​​ൽ​​കി ഉ​​പ​​വാ​​സം അ​​വ​​സാ​​നി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.