എംജി കാന്പസിൽ സ​ന്ദ​ർ​ശ​ക​ർ​ക്കു വി​ല​ക്ക്
എംജി കാന്പസിൽ സ​ന്ദ​ർ​ശ​ക​ർ​ക്കു വി​ല​ക്ക്
Wednesday, August 5, 2020 12:24 AM IST
കോ​​ട്ട​​യം: മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്ഥി​​തി​​ചെ​​യ്യു​​ന്ന അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ 10-ാം വാ​​ർ​​ഡ് ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ലാ​​യ​​തോ​​ടെ കാ​​ന്പ​​സി​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു പൂ​​ർ​​ണ​ വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി. ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടും​വ​​രെ ആ​​വ​​ശ്യ​​ത്തി​​നു ജീ​​വ​​ന​​ക്കാ​​രെ മാ​​ത്രം നി​​യോ​​ഗി​​ച്ച് സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തും.

ഓ​​ഫീ​​സി​​ൽ ഹാ​​ജ​​രാ​​കാ​​ത്ത ജീ​​വ​​ന​​ക്കാ​​ർ വ​​ർ​​ക്ക് ഫ്രം ​​ഹോം വ്യ​​വ​​സ്ഥ​​യി​​ൽ ഡി​​ഡി​​എ​​ഫ്എ​​സ് ഫ​​യ​​ൽ സം​​വി​​ധാ​​ന​​ത്തി​​ല​​ട​​ക്കം ഓ​​ണ്‍​ലൈ​​നാ​​യി ജോ​​ലി​​ക​​ൾ നി​​ർ​​വ​​ഹി​​ക്ക​​ണം. ജോ​​ലി​​ക​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ന്ന​​ത് ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ ബ്രാ​​ഞ്ച് ഓ​​ഫീ​​സ​​ർ​​മാ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.


ഫോ​​ണ്‍ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കും അ​​ടി​​യ​​ന്ത​​ര ഫ​​യ​​ലു​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​മാ​​യി ഫ്ര​​ണ്ട് ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്തി​​ക്കും. ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ൽ​​നി​​ന്ന് പ്ര​​ദേ​​ശം ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടു​​ന്ന​​തു​​വ​​രെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം നി​​ല​​നി​​ൽ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.