സ​ന്ദീ​പി​ന്‍റെ ബാ​ഗ് പരിശോധിച്ചു
സ​ന്ദീ​പി​ന്‍റെ ബാ​ഗ് പരിശോധിച്ചു
Thursday, July 16, 2020 1:23 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി സ​​​ന്ദീ​​​പ് നാ​​​യ​​​രു​​​ടെ പ​​​ക്ക​​​ല്‍ നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത ബാ​​​ഗ് ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജ​​​ഡ്ജി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ടു നാ​​​ലി​​​നു തു​​​ട​​​ങ്ങി​​​യ പ​​​രി​​​ശോ​​​ധ​​​ന ഏ​​​ഴി​​​നാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. പ​​​രി​​​ശോ​​​ധ​​​നാ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യി കാ​​​മ​​​റ​​​യി​​​ല്‍ പ​​​ക​​​ര്‍​ത്തി. എ​​​ന്‍​ഐ​​​എ കോ​​​ട​​​തി ജ​​​ഡ്ജി പി.​ ​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, എ​​​ന്‍.​​​ഐ.​​​എ. പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍, കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച പ്ര​​​തി​​​ഭാ​​​ഗം അ​​​ഭി​​​ഭാ​​​ഷ​​​ക എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ക​​​സ്റ്റം​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത മൂ​​​വാ​​​റ്റു​​​പു​​​ഴ ആ​​​നി​​​ക്കാ​​​ട് എ.​​​എം.​ ജ​​​ലാ​​​ല്‍ (38), മ​​​ല​​​പ്പു​​​റം ഇ​​​ക്കാ​​​ര​​​പ്പ​​​ടി പി.​ ​​മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി (37), കൊ​​​ണ്ടോ​​​ട്ടി കാ​​​ലോ​​​ത്ത് ഒ​​​ന്നാം​​​മൈ​​​ല്‍ ഹം​​​ജ​​​ദ് അ​​​ലി (51) എ​​​ന്നി​​​വ​​​രെ സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രെ​​​യു​​ള്ള കോ​​​ട​​​തി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. സ്വ​​​ര്‍​ണം വാ​​​ങ്ങാ​​​നു​​​ള്ള പ​​​ണം സ്വ​​​രൂ​​​പി​​​ക്കു​​​ന്ന​​​തും ആ​​​വ​​​ശ്യ​​​ക്കാ​​​രി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തും ഇ​​​വ​​​രാ​​​ണെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റി​​​ലാ​​​യ കെ.​​​ടി.​​​റ​​​മീ​​​സ് വ​​​ഴി​​​യാ​​​ണ് ഇ​​​വ​​​ര്‍ ക​​​ള്ള​​​ക്ക​​​ട​​​ത്തു സ്വ​​​ര്‍​ണം വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നു ക​​​സ്റ്റം​​​സ് വ്യ​​​ക്ത​​​മ​​​ക്കി.


ഇ​​​വ​​​രെ ക​​​റു​​​കു​​​റ്റി​​​യി​​​ലെ കോ​​​വി​​​ഡ് നി​​​രീ​​​ക്ഷ​​​ണ കേ​​ന്ദ്ര​​ത്തി​​ലേ​​​ക്കു മാ​​​റ്റി. ഒ​​​ന്നാം പ്ര​​​തി പി.​​​എ​​​സ്.​ സ​​​രി​​​ത്തി​​​നെ ക​​​സ്റ്റം​​​സ് തി​​​രി​​​കെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ എ​​​ന്‍​ഐ​​​എ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ​​​രി​​​ത്തി​​​ന്‍റെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​യാ​​ളെ എ​​​ന്‍​ഐ​​​എ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങി ചോ​​​ദ്യം ചെ​​​യ്യും. ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ഒ​​​രു​​​ങ്ങു​​​ന്ന പി​​​താ​​​വി​​​നെ കാ​​​ണാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം സ​​​രി​​​ത് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ജ​​​യി​​​ലി​​​ല്‍ അ​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ല്‍​കു​​​മെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്‍​ഐ​​​എ​​​യു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള സ്വ​​​പ്ന സു​​​രേ​​​ഷ്, സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ അ​​​റ​​​സ്റ്റ് ക​​​സ്റ്റം​​​സും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.