സ​രി​ത്തിനെ കസ്റ്റംസ് ചോ​ദ്യം ചെ​യ്തു
സ​രി​ത്തിനെ കസ്റ്റംസ് ചോ​ദ്യം ചെ​യ്തു
Thursday, July 16, 2020 1:23 AM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ൽ ഒ​ന്നാം പ്ര​തി സ​രി​ത്തി​നെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു. മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ‍‍​യാ​ണ് ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ക​സ്റ്റം​സി​നു ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

സ്വ​പ്ന​യ്ക്കും സ​രി​ത്തി​നും ക​ള്ള​ക്ക​ട​ത്ത് സം​ഘ​മാ​യോ മ​റ്റേ​തെ​ങ്കി​ലും ബി​സി​ന​സ് ഉ​ള്ള​താ​യി അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ശി​വ​ശ​ങ്ക​ര്‍ ക​സ്റ്റം​സി​നോ​ട് പ​റ​ഞ്ഞ​ത്. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് ഒ​രു കാ​ര്യ​ത്തി​ലും ഇ​ട​പെട്ടി​ട്ടി​ല്ലെ​ന്നും സ​ന്ദീ​പ് നാ​യ​രു​മാ​യി പ​രി​ച​യ​മി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ർ മൊ​ഴി ന​ല്കി​യി​രു​ന്നു. സ​ന്ദീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ്വ​രൂ​പി​ന്‍റെ മൊ​ഴി എ​ന്‍​ഐ​എ രേ​ഖ​പ്പെ​ടു​ത്തി യെ​ന്നും സൂ​ച​ന​യു​ണ്ട്. സ​ന്ദീ​പി​ന്‍റെ ബി​സി​ന​സ് കാ​ര്യ​ങ്ങ​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും സ്വ​രൂ​പി​നും പ​ങ്കു​ണ്ടെ​ന്നാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.