ജൂ​​​ലൈ അ​​​ഞ്ചി​​​ന് സ്വ​​​പ്ന​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ട​​​വ​​​ർ ലൊ​​​ക്കേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​രി​​​സ​​​ര​​​ത്ത്
Wednesday, July 15, 2020 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ ജൂ​​​ലൈ അ​​​ഞ്ച് ഞാ​​​യ​​​റാ​​​ഴ്ച കേ​​​സി​​​ലെ മു​​​ഖ്യ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ട​​​വ​​​ർ പ​​​രി​​​ധി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​രി​​​സ​​​ര​​​ത്താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി.

സ്വ​​​പ്ന​​​യു​​​ടെ ഫോ​​​ണി​​​ന്‍റെ ട​​​വ​​​ർ ലൊ​​​ക്കേ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ സ്വ​​​പ്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ൽ ത​​​ന്നെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. അ​​​തേ​​ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണു സ​​​രി​​​ത്തി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ക​​​സ്റ്റം​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ന്ന​​​ത്.

ജൂ​​​ലൈ ആ​​​റി​​​നു രാ​​​വി​​​ലെ​​​യോ​​​ടെ സ​​​രി​​​ത്തി​​​നെ കൊ​​​ച്ചി​​​ക്ക് കൊ​​​ണ്ടു പോ​​​യി. ഈ ​​​സ​​​മ​​​യ​​​ത്തും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​റ്റ് പ​​​രി​​​സ​​​ര​​​ത്താ​​​ണ് സ്വ​​​പ്ന​​​യു​​​ടെ ലൊ​​​ക്കേ​​​ഷ​​​ൻ കാ​​​ണു​​​ന്ന​​​ത്. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന് സ​​​മീ​​​പ​​​ത്തെ ഫ്ളാ​​​റ്റി​​​ൽ നി​​​ന്നാ​​​ണ് സ്വ​​​പ്ന ഒ​​​ളി​​​വി​​​ൽ പോ​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ ട​​​വ​​​ർ ലൊ​​​ക്കേ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ണു ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത്. ജൂ​​​ണ്‍ 30നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ യു​​​എ​​​ഇ കോ​​​ണ്‍​സ​​ലേ​​​റ്റി​​​ൽ ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജി​​​ലെ​​​ത്തി​​​യ സ്വ​​​ർ​​​ണം ജൂ​​​ലൈ അ​​​ഞ്ചി​​​നാ​​​ണു തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.