നൂ​ത​ന വി​ദ്യാ​ഭ്യാ​സ സ​ങ്കേ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ത്രി​ദി​ന അ​ന്ത​ര്‍​ദേ​ശീ​യ വെ​ബിനാ​ര്‍
Monday, July 13, 2020 12:14 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ല്‍​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജും കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ന്‍ കോ​​ള​​ജും സം​​യു​​ക്ത​​മാ​​യി അ​​ധ്യാ​​പ​​ന പ​​ഠ​​ന മേ​​ഖ​​ല​​ക​​ളി​​ലെ നൂ​​ത​​ന പ്ര​​വ​​ണ​​ത​​ക​​ള്‍ സം​​ബ​​ന്ധി​​ച്ച ത്രി​​ദി​​ന അ​​ന്ത​​ര്‍​ദേ​​ശീ​​യ വെ​​ബി​​നാ​​ര്‍ 14, 15, 16 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ത്തും.

ഹോ​​ങ്കോം​​ഗ് ബാ​​പ്റ്റി​​സ്റ്റ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി, ദി ​​ചൈ​​നീ​​സ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഓ​​ഫ് ഹോ​​ങ്കോം​​ഗ്, ഡോ​​ണ്‍ ബോ​​സ്‌​​കോ കോ​​ള​​ജ് ഗോ​​ലാ​​ഘ​​ട്ട് ആ​​സാം, ജി​​പി​​എം കോ​​ള​​ജ് കാ​​ഞ്ചി​​യാ​​ര്‍ എ​​ന്നി​​വ​​രും പ​​ങ്കാ​​ളി​​ത്വം വ​​ഹി​​ക്കും.

യു​​എ​​സ്എ, ഹോ​​ങ്കോം​​ഗ്, ജ​​ര്‍​മ​​നി, ഇ​​ന്ത്യ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വി​​ദ​​ഗ്ധ​​രാ​​ണ് വി​​വി​​ധ സെ​​ഷ​നു​​ക​​ള്‍ ന​​യി​​ക്കു​​ന്ന​​ത്. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തു കോ​​വി​​ഡ് വ്യാ​​പ​​നം ഉ​​യ​​ര്‍​ത്തു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളെ ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളി​​ലൂ​​ടെ എ​​ങ്ങ​​നെ ഫ​​ല​​വ​​ത്താ​​യി നേ​​രി​​ടാം എ​​ന്ന​​താ​​ണ് കോ​​ണ്‍​ക്ലേ​​വി​​ന്‍റെ പ്ര​​തി​​പാ​​ദ്യ​​വി​​ഷ​​യം.

യു​​എ​​സ്എ​​യി​​ലെ യു​​ണൈ​​റ്റ​​ഡ് ബോ​​ര്‍​ഡ് ഫോ​​ര്‍ ക്രി​​സ്ത്യ​​ന്‍ ഹ​​യ​​ര്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ർ പ്ര​​ഫ. കെ​​വി​​ന്‍ ഹെ​​ൻ​​ഡേ​​ഴ്‌​​സ​​ണ്‍, യു​​കെ​​യി​​ലെ ഹ​​യ​​ര്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ അ​​ക്കാ​​ദ​​മി പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ഇ​​വാ വോം​​ഗ്, മ​​രി​​യ​​ൻ കോ​​ള​​ജ് ഐ​​ക്യു​​എ​​സി കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​ബി​​നു തോ​​മ​​സ്, ഹോ​​ങ്കോം​​ഗ് ദി ​​ചൈ​​നീ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ഡോ. ​​പോ​​ൾ ലാം, ​​ന്യൂ​​ഡ​​ൽ​​ഹി അം​​ബേ​​ദ്ക​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ഡോ. ​​ര​​മേ​​ശ് ച​​ന്ദ​​ർ ശ​​ർ​​മ എ​​ന്നി​​വ​​രാ​​ണ് വെ​​ബി​നാ​​ർ ന​​യി​​ക്കു​​ന്ന​​ത്.


ശി​​ൽ​​പ്പ​​ശാ​​ല​​യു​​ടെ ഉ​​ദ്ഘാ​​ട​​നം അ​​മ​​ല്‍​ജ്യോ​​തി കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ റ​​വ.​​ഡോ. മാ​​ത്യു പാ​​യി​​ക്കാ​​ട്ട് നി​​ര്‍​വ​​ഹി​​ക്കും. മ​​രി​​യ​​ന്‍ കോ​​ളേ​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ.​​ഡോ. റോ​​യ് എ​​ബ്ര​​ഹാം, ഡോ​​ണ്‍ ബോ​​സ്‌​​കോ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ.​​ഡോ. ജോ​​സ് പാ​​ലേ​​ലി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ന​​വീ​​ന പ​​ഠ​​ന മാ​​തൃ​​ക​​ക​​ള്‍ സ്വാം​​ശീ​​ക​​രി​​ക്കു​​വാ​​നും ന​​ട​​പ്പി​​ലാ​​ക്കു​​വാ​​നും വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​ധ്യാ​​പ​​ക സ​​മൂ​​ഹ​​വും മു​​ന്നോ​​ട്ട് വ​​രേ​​ണ്ട കോ​​വി​​ഡാ​​ന​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ അ​​മ​​ല്‍​ജ്യോ​​തി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഇ​​രു​​പ​​താ​​മ​​ത്തെ വെ​​ബ്ബി​​നാ​​റാ​​ണി​​ത്. ഏ​​ഴു​​രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്ന് അ​​ഞ്ഞൂ​​റി​​ല​​ധി​​കം​​പേ​​ര്‍ ര​​ജി​​സ്റ്റ​​ര്‍​ചെ​​യ്തി​​ട്ടു​​ള്ള വെ​​ബ്ബി​​നാ​​റി​​ന്‍റെ സം​​ഘാ​​ട​​ക​​ര്‍ ഹ്യൂ​​മാ​​നി​​റ്റീ​​സ് വി​​ഭാ​​ഗം മേ​​ധാ​​വി പ്ര​​ഫ. യെ​​ലാ​​ന തോ​​മ​​സ്, ഷാ​​മി​​നി ജെ​​യിം​​സ്, വി​​നീ​​ത് ഷ​​ണ്‍​മു​​ഖം, അ​​ന്നാ റോ​​യ് എ​​ന്നി​​വ​​രാ​​ണ്. ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​നു​​ള്ള ലി​​ങ്ക് www.mariancolle ge.org, www.webinar.ajce.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.