പ്ര​തി​പ​ക്ഷ​സ​മ​രം മ​നു​ഷ്യ ജീ​വ​നു നേ​രെ​യു​ള്ള വെ​ല്ലു​വി​ളി: സി​പി​എം
പ്ര​തി​പ​ക്ഷ​സ​മ​രം മ​നു​ഷ്യ ജീ​വ​നു  നേ​രെ​യു​ള്ള വെ​ല്ലു​വി​ളി: സി​പി​എം
Saturday, July 11, 2020 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് രോ​​​ഗം സാ​​​മൂ​​​ഹ്യ​​​വ്യാ​​​പ​​​ന​​​ത്തി​​​ന​​​രി​​​കി​​​ൽ നി​​​ൽ​​​ക്കെ സ്വ​​​ർ​​​ണ​​​ക്ക​​​ള്ള​​​ക്ക​​​ട​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​നെ അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം മ​​​നു​​​ഷ്യ ജീ​​​വ​​​നു​​​നേ​​​രെ​​​യു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്. കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ​​​യും ഒ​​​ത്താ​​​ശ​​​ക്കാ​​​രെ​​​യും നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന​​​താ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ആ​​​വ​​​ശ്യം.


ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്ത​​​യ​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ എ​​​ൻ​​​ഐ​​​എ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റേത് വി​​​ല​​​കു​​​റ​​​ഞ്ഞ രാ​​​ഷ്ട്രീ​​​യ സ​​​മ​​​രം മാ​​​ത്ര​​​മാ​​​ണെ​​​ന്നും സി​​​പി​​​എം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റു വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.